Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചാരനെന്ന്​ ആരോപിച്ച്...

ചാരനെന്ന്​ ആരോപിച്ച് നാട്ടുകാരനെ മാവോവാദികൾ കഴുത്തുഞെരിച്ച്​ കൊന്നു

text_fields
bookmark_border
ചാരനെന്ന്​ ആരോപിച്ച് നാട്ടുകാരനെ മാവോവാദികൾ കഴുത്തുഞെരിച്ച്​ കൊന്നു
cancel

മും​ബൈ: പൊ​ലീ​സ്​ ചാ​ര​നെ​ന്ന്​ ആ​രോ​പി​ച്ച്​ ഗ​ഡ്​​ചി​രോ​ലി​യി​ൽ മാ​വോ​വാ​ദി​ക​ൾ പ്ര​ദേ​ശ​വാ​സി​യെ ക​ഴു​ത്തു​ഞ്ഞെ​രി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി. സു​ഖ്റാം മ​ദാ​വി (45) ആ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഗ​ഡ്​​ചി​രോ​ലി ഭം​മ്ര​ഗ​ഢ്​ തെ​ഹ്​​സി​ലി​ലാ​ണ്​ സം​ഭ​വം. മൃ​ത​ദേ​ഹ​ത്തി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ കി​ട്ടി​യ ല​ഘു​ലേ​ഖ​യി​ലാ​ണ്​ സു​ഖ്​​റാം പൊ​ലീ​സ്​ ചാ​ര​നാ​ണെ​ന്ന്​ ആ​രോ​പി​ക്കു​ന്ന​ത്. പെ​ൻ​ഗു​ൻ​ഡ​യി​ല​ട​ക്കം പൊ​ലീ​സ് ക്യാ​മ്പു​ക​ൾ തു​ട​ങ്ങാ​ൻ പൊ​ലീ​സി​നെ സ​ഹാ​യി​ച്ച​തും ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കു​ന്ന​തും സു​ഖ്​​റാം ആ​ണെ​ന്നാ​ണ്​ ആ​രോ​പ​ണം. എ​ന്നാ​ൽ, സു​ഖ്​​റാം ത​ങ്ങ​ളു​ടെ ചാ​ര​നാ​ണെ​ന്ന വാ​ദം പൊ​ലീ​സ്​ നി​ഷേ​ധി​ച്ചു. സം​ഭ​വ​ത്തി​ൽ ഗ​ഡ്​​ചി​രോ​ലി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ വീണ് മൂന്നു തൊഴിലാളികൾ മരിച്ചു

കൊ​ൽ​ക്ക​ത്ത: മാ​ൻ​ഹോ​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വീ​ണു മൂ​ന്നു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ബ​ന്താ​ല ഏ​രി​യ​യി​ലെ കൊ​ൽ​ക്ക​ത്ത ലെ​ത​ർ കോം​പ്ല​ക്സി​ലെ ലെ​ത​ർ യൂ​നി​റ്റു​ക​ളു​ടെ മ​ലി​ന​ജ​ലം അ​ട​ഞ്ഞ മാ​ൻ​ഹോ​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഒ​രു തൊ​ഴി​ലാ​ളി കാ​ൽ​തെ​റ്റി 20 അ​ടി​യോ​ളം താ​ഴേ​ക്ക് വീ​ണു. പി​ന്നാ​ലെ മ​റ്റു ര​ണ്ടു​പേ​രും അ​ക​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഫ​ർ​സാ​ൻ ശൈ​ഖ്, ഹാ​സി ശൈ​ഖ്, സു​മ​ൻ സ​ർ​ദാ​ർ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ഇ​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. മൂ​ന്നു തൊ​ഴി​ലാ​ളി​ക​ളും കോ​ർ​പ​റേ​ഷ​ന്റെ ശു​ചീ​ക​ര​ണ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ര​ല്ലെ​ന്നും വ്യ​വ​സാ​യ യൂ​നി​റ്റ് മാ​നേ​ജ്മെ​ന്റ് ടീ​മി​ന്റെ ഭാ​ഗ​മാ​യി​രി​ക്കാ​മെ​ന്നും കൊ​ൽ​ക്ക​ത്ത മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaoistGadchirolipolice informer
News Summary - Maoists strangle man to death in Maharashtra's Gadchiroli, accuse him of being police informer
Next Story