മാവോവാദികൾ റെയിൽവേ സ്റ്റേഷൻ നിയന്ത്രണം ഏറ്റെടുത്തു; ഡൽഹി-ഹൗറ റൂട്ടിൽ രണ്ട് മണിക്കൂർ ഗതാഗതം തടസം
text_fieldsന്യൂഡൽഹി: ബിഹാറിലെ റെയിൽവേ സ്റ്റേഷൻ നിയന്ത്രണം ഏറ്റെടുത്ത് മാവോവാദികൾ. ശനിയാഴ്ച രാവിലെയാണ് സംഭവം. ജാമു ജില്ലയിലെ ചൗര റെയിൽവേ സ്റ്റേഷന്റെ നിയന്ത്രണമാണ് മാവോവാദികൾ ഏറ്റെടുത്തത്. തുടർന്ന് ഡൽഹി-ഹൗറ പ്രധാനപാതയിൽ രണ്ട് മണിക്കൂർ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ബിഹാറിൽ ഒരാഴ്ച നീളുന്ന ബന്ദിന് മാവോവാദികൾ ആഹ്വാനം ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായാണ് റെയിൽവേ സ്റ്റേഷൻ നിയന്ത്രണം ഏറ്റെടുത്തത്.
സ്റ്റേഷനിലേക്ക് കടക്കും മുമ്പ് തന്നെ മാവോവാദികൾ കെട്ടിടം വളഞ്ഞു. തുടർന്ന് സ്റ്റേഷൻ മാസ്റ്റർ ബിനയ് കുമാറിന്‍റെ ഓഫീസിലെത്തി അദ്ദേഹത്തോട് ചുവപ്പ് സിഗ്നലാക്കാനും ട്രെയിനുകൾ പിടിച്ചിടാനും നിർദേശിച്ചു. അല്ലെങ്കിൽ സ്റ്റേഷൻ ബോംബ് ഉപയോഗിച്ച് തകർക്കുമെന്നായിരുന്നു ഭീഷണി.
റെയിൽവേ സ്റ്റേഷൻ നിയന്ത്രണം മാവോവാദികൾ ഏറ്റെടുത്തത്തിന്‍റെ സന്ദേശം ഉയർന്ന ഉദ്യോഗസ്ഥർക്ക് കൈമാറാനും നിർദേശിച്ചു. സ്റ്റേഷനിലെ യാത്രക്കാരോട് സീറ്റുകളിൽ തന്നെ തുടരാനും മാവോവാദികൾ ആവശ്യപ്പെട്ടു. തുടർന്ന് പാരാമിലിറ്ററി സംഭവസ്ഥലത്തേക്ക് എത്തുേമ്പാഴേക്കും മാവോവാദികൾ കടന്നുകളഞ്ഞു.
മാവോവാദികൾ സ്റ്റേഷൻ പിടിച്ചെടുത്തതിനെ തുടർന്ന് പുലർച്ചെ 3.20 മുതൽ 5.30 വരെയുള്ള ട്രെയിൻ സർവീസുകളാണ് തടസപ്പെട്ടതെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു. തുടർന്ന് ട്രാക്കുകളിൽ സ്ഫോടക വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കിയാണ് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.