മറാത്ത സമുദായത്തിന് സംവരണമെന്ന ആവശ്യം നടപ്പാക്കിയില്ലെങ്കിൽ സമരമെന്ന്
text_fieldsഔറംഗാബാദ്: മറാത്ത സമുദായത്തിന് സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാത്ത പക്ഷം ജൂലൈ അഞ്ച് മുതൽ സമര രംഗത്തിറങ്ങുമെന്ന് മഹാരാഷ്ട്ര നിയമസഭാംഗം വിനായക് മെതെ. മഹാരാഷ്ട്ര നിയമസഭയുടെ വർഷകാല സമ്മേളനം നടത്താൻ അനുവദിക്കില്ലെന്നും മെതെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ബി.ജെ.പി സർക്കാർ മറാത്ത സമുദായത്തിന് സംവരണം അനുവദിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി ഈ തീരുമാനം റദ്ദാക്കി. മന്ത്രിയും കോൺഗ്രസ് നേതാവും സംവരണ വിഷയത്തിലെ നിയമസഭ ഉപകമ്മിറ്റിയുടെ അധ്യക്ഷനുമായ അശോക് ചവാെൻറ പിടിപ്പുകേടാണ് ഇതിനു കാരണമെന്നും ചവാനെ ഉദ്ധവ് സർക്കാറിൽ നിന്ന് പുറത്താക്കണമെന്നും വിനായക് മെതെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.