മറാത്താ ക്വാട്ട പ്രതിഷേധം; മനോജ് ജാരങ്കെ നിരാഹാരം അവസാനിപ്പിച്ചു
text_fieldsമുബൈ: മറാത്ത ക്വാട്ട പ്രതിഷേധത്തിൽ മനോജ് ജാരങ്കെ നിരാഹാരം അവസാനിപ്പിച്ചു. മറാത്ത സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് 17 ദിവസമായി മനോജ് ജാരങ്കെ നിരാഹാര സമരത്തിലായിരുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായി കൂടികാഴ്ച് നടത്തിയ ശേഷമാണ് നിരാഹാരം അവസാനിപ്പിച്ചത്. മറാത്ത സമുദായത്തിന് സംവരണം നൽകുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാധാകൃഷ്ണ വിഖേ പാട്ടീൽ, ഗിരീഷ് മഹാജൻ, ഉദയ് സാമന്ത്, കേന്ദ്ര റെയിൽവേ സഹമന്ത്രി റാവുസാഹേബ് ദൻവെ എന്നിവരുൾപ്പെടെയുള്ള മുതിർന്ന മന്ത്രിമാരോടൊപ്പമാണ് മന്ത്രി ജൽനയിലെ അന്തർവാലി സാരഥിയിൽ എത്തി നിരാഹാര സമരം പിൻവലിക്കാൻ മനോജ് ജാരങ്കെയോട് ആവശ്യപ്പെട്ടത്.
സമരം ചെയ്തവർക്കെതിരായ കേസുകൾ സർക്കാർ നേരത്തെ പിൻവലിച്ചിരുന്നു. പ്രതിഷേധത്തിന് നേരെ ലാത്തിച്ചാർജ് നടത്തിയ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.