ജൽനയിൽ നിരോധനാജ്ഞ; മറാത്ത സംവരണ സമരം അവസാനിപ്പിച്ചു
text_fieldsമുംബൈ: മറാത്തകൾക്ക് ഒ.ബി.സി സംവരണം നൽകണമെന്നാവശ്യപ്പെട്ട് ജൽനയിൽ നടത്തിവരുന്ന നിരാഹാര സമരം മനോജ് ജാരൻഗെ പാട്ടീൽ അവസാനിപ്പിച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ബോംബെ ഹൈകോടതി വിമർശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പിന്മാറ്റം. പാട്ടീൽ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.
ഇതോടെയാണ് സമരം നടക്കുന്ന ജൽനയിലെ അമ്പാദ് താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജൽന, ബീഡ്, സംബാജി നഗർ എന്നിവിടങ്ങളിൽ ഇന്റർനെറ്റും താൽക്കാലികമായി റദ്ദാക്കി. അണികൾ തന്നെ കാണാൻ എത്തുന്നത് തടയാനാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നുപറഞ്ഞ പാട്ടീൽ തന്റെ ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനാലാണ് ഉപവാസം അവസാനിപ്പിക്കുന്നതെന്ന് പറഞ്ഞു. ചികിത്സ നേടിയ ശേഷം സംസ്ഥാനത്ത് പര്യടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.