മറാത്തി നടി ഊര്‍മിള കൊട്ടാരെയുടെ കാര്‍ തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി; ഒരു മരണം
text_fieldsമുംബൈ: മറാത്തി നടി ഊര്‍മിള കൊട്ടാരെയുടെ കാര്‍ തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ഒരു തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ നടിക്കും ഡ്രൈവർക്കും പരിക്കേറ്റു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
സിനിമാ ഷൂട്ടിങ്ങിന് പോയി മടങ്ങുമ്പോൾ പോയിസർ മെട്രോ സ്‌റ്റേഷനു സമീപമാണ് സംഭവം. കാർ നിയന്ത്രണം വിട്ട് രണ്ട് മെട്രോ തൊഴിലാളികളെ ഇടിക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റേയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹം ചികിത്സയിൽ തുടരുകയാണ്.
അപകടസമയത്ത് കാർ അമിതവേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിന്‍റെ എയർബാഗുകളുടെ സമയോചിതമായ പ്രവർത്തനം മൂലമാണ് താരം സാരമായ പരിക്കുകളിൽ നിന്ന് രക്ഷപ്പെട്ടത്. ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അശ്രദ്ധയോടെ വാഹനമോടിക്കുക, അശ്രദ്ധമൂലം മരണം സംഭവിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ദുനിയാദാരി, ശുഭ്മംഗൾ സാവധാൻ, തി സാധ്യ കേ കാർതേ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രശസ്ത മറാത്തി നടിയാണ് ഊർമിള. മഹേഷ് കൊട്ടാരെയുടെ മകനും നടനുമായ അദ്ദിനാഥ് കൊട്ടാരെയാണ് ജീവിതപങ്കാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.