ആധാർ ബന്ധിപ്പിക്കൽ തീയതി നീട്ടാൻ സന്നദ്ധമാണെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ആധാർ നമ്പർ ബാങ്ക് അക്കൗണ്ടും മൊബൈൽ ഫോൺ നമ്പറും മറ്റു സേവനങ്ങളുമായും ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടാൻ സന്നദ്ധമാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ആധാർ നിയമത്തിനെതിരായ ഹരജിയിൽ വാദം കേൾക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനബെഞ്ചുമുമ്പാകെ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാർച്ച് 31 ആണ് ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തീയതി. എന്നാൽ, അതിനുമുമ്പ് കേസിൽ വിധി വരാൻ സാധ്യതയില്ലാത്തതിനാൽ തീയതി നീട്ടിനൽകാൻ തയാറാണെന്ന് വേണുഗോപാൽ അറിയിച്ചു.
സമയപരിധി മാർച്ച് 31ആയതിനാൽ ഹരജി ഉടൻ പരിഗണിക്കണമെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ ശ്യാം ദിവാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അറ്റോണി ജനറലിെൻറ സാന്നിധ്യത്തിൽ ഇൗ അപേക്ഷ പരിഗണിക്കാമെന്നു കോടതി അറിയിക്കുകയായിരുന്നു.
ഹരജിക്കാരുടെ മൂന്ന് അഭിഭാഷകരുടെ വാദം മാത്രമാണ് പൂർത്തിയായത്. അഞ്ചുപേർ കൂടി വാദം അവതരിപ്പിക്കാനുണ്ട്. അതിനുശേഷം കേന്ദ്ര സർക്കാറും മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാറുകളും ആധാർ ഏജൻസിയും മറുപടി നൽകണം. ഇത് മാർച്ച് 31നകം പൂർത്തിയാകില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.