Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒന്നേകാൽ ലക്ഷം കോടിക്കരികെ മാർച്ചിലെ ജി.എസ്​.ടി വരുമാനം; റെക്കോഡ്​
cancel
Homechevron_rightNewschevron_rightIndiachevron_rightഒന്നേകാൽ ലക്ഷം...

ഒന്നേകാൽ ലക്ഷം കോടിക്കരികെ മാർച്ചിലെ ജി.എസ്​.ടി വരുമാനം; റെക്കോഡ്​

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ കാല സാമ്പത്തിക ക്ഷീണം പതിയെ വിട്ടുപോകുന്നുവെന്ന സൂചന നൽകി മാർച്ച്​ മാസം രാജ്യത്തെ ജി.എസ്​.ടി വരുമാനം 1.23,902 കോടിയെന്ന്​ കേന്ദ്ര സർക്കാർ. കഴിഞ്ഞ ആറു മാസമായി ഒരു ​ലക്ഷംകോടി കടന്ന വരുമാനമാണ്​ റെക്കോഡ്​ തൊട്ട്​ ഒന്നേകാൽ ലക്ഷത്തി​നരികെയെത്തിയത്​. 2017 ജൂലൈയിൽ സംവിധാനം പ്രാബല്യത്തിൽവന്ന ശേഷം ആദ്യമായാണ്​ ഇത്രയും ഉയർന്ന ജി.എസ്​.ടി വരുമാനമെന്ന്​ കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം മാർച്ചിലെ വരവിനെ അപേക്ഷിച്ച്​ 27 ശതമാനം കൂടുതലാണിത്​.

കോവിഡിൽ കുരുങ്ങി രാജ്യം സ്​തംഭിച്ചുനിന്ന ലോക്​ഡൗൺ ഇടവേളക്കു ശേഷം സാമ്പത്തിക രംഗം പതിയെ ജീവൻവെച്ചുവരികയാണ്​. മാർച്ച്​ മാസത്തിലെ കണക്കുകളിൽ 22,973 കോടിയാണ്​ കേന്ദ്ര ജി.എസ്​.ടി വരുമാനം. സംസ്​ഥാന ജി.എസ്​.ടി 29,329 കോടി, അന്തർ സംസ്​ഥാന ചരക്കുഗതാഗതത്തിനുള്ള ഐ.ജി.എസ്​.ടി (സംയോജിത ചരക്കു സേവന നികുതി) 62,842 കോടി രൂപ,​ സെസ്​ 8,757 കോടി എന്നിങ്ങനെയാണ്​ മറ്റു കണക്കുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MarchGST collectionsRs 1.24 trillion
News Summary - March GST collections at nearly Rs 1.24 trillion, an all-time high
Next Story