ദാമ്പത്യ ബലാത്സംഗം: കേന്ദ്രത്തിന്റെ അഭിപ്രായം തേടി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ദാമ്പത്യ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളിൽ കേന്ദ്ര സർക്കാറിന്റെ അഭിപ്രായം തേടി സുപ്രീംകോടതി. വിഷയത്തിൽ ഫെബ്രുവരി 15നകം പ്രതികരണം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. മാർച്ച് 21ന് ഹരജികളിൽ അന്തിമ വാദം ആരംഭിക്കും.
വിഷയത്തിൽ ഡൽഹി ഹൈകോടതിയിൽനിന്നുണ്ടായ വ്യത്യസ്ത വിധികളുമായി ബന്ധപ്പട്ടാണ് ഒരു ഹരജി. നിയമവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ ഇക്കാര്യത്തിൽ അടങ്ങിയിരിക്കുന്നതിനാൽ സുപ്രീംകോടതിയിൽനിന്നുതന്നെ തീരുമാനം വരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈകോടതി ഹരജി സുപ്രീംകോടതിയുടെ പരിഗണനക്ക് വിട്ടത്.
ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ പ്രോസിക്യൂഷൻ നടപടി നേരിട്ട കർണാടക സ്വദേശിയുടെ അപ്പീലും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.