തെറ്റ് തിരുത്താൻ ജഡ്ജിമാർ തയ്യാറാകണം –കട്ജു
text_fieldsന്യൂഡൽഹി: സൗമ്യ കേസിൽ ജഡ്ജിമാർ തെറ്റ് തിരുത്താൻ തയാറാകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി മുൻ ജഡ്ജ് മർക്കണ്ഡേയ കട്ജുവിെൻറ ഫേസ്ബുക് പോസ്റ്റ്. തെറ്റ് പറ്റാത്തവരായി ജനിക്കുന്നവരല്ല ജഡ്ജിമാരെന്ന ലോക പ്രശസ്ത ബ്രിട്ടീഷ് ജഡ്ജ് ലോഡ് ഡെന്നിങ്ങിെൻറ വാക്കുകൾ ഉദ്ധരിച്ചാണ് കട്ജുവിെൻറ പോസ്റ്റ്.
സുപ്രീം കോടതി ജഡ്ജിയായിരുന്നപ്പോൾ തനിക്കും തെറ്റ്പറ്റിയിട്ടുണ്ട്. സൗമ്യ കേസിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ തെറ്റ് തിരുത്തപ്പെടേണ്ടതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. അത് തിരുത്താൻ ജഡ്ജിമാർ തയ്യാറാകണം. തനിക്ക് നോട്ടിസ് നൽകാനുള്ള സുപ്രീംകോടതി ഉത്തരവ് വന്നപ്പോൾ ആദ്യം ഹാജരാകേണ്ടെന്നാണ് തീരുമാനിച്ചത്.
എന്നാൽ വിധിയിലെ തെറ്റ് ചൂണ്ടിക്കാണിക്കാൻ അഭ്യർഥിച്ചതുകൊണ്ടാണ് നവംബർ 11 സൗമ്യ കേസിലെ പുനപരിശോധന ഹരജി വീണ്ടും പരിഗണിക്കുേമ്പാൾ തെൻറ വാദം നിരത്താനുവേണ്ടി ഹാജരാകാൻ തീരുമാനിച്ചതെന്നും കട്ജു പറയുന്നു.
കേസിൽ സംസ്ഥാന സർക്കാർ മുന്നോട്ട്വെച്ച വാദങ്ങൾ കഴിഞ്ഞ തവണ പൂർണമായും കോടതി തള്ളുകയും പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.