പെരിയാറെ അധിക്ഷേപിച്ച് കട്ജു; ബ്രിട്ടീഷ് ഏജന്റെന്നും ആരോപണം
text_fieldsദ്രാവിഡർ കഴകം നേതാവും സാമൂഹിക പരിഷ്കർത്താവുമായ പെരിയാറെ അധിക്ഷേപിച്ച് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാർകണ്ഡേയ കട്ജു. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം പരിയാറെ രൂക്ഷമായി വിമർശിച്ചത്. ബ്രിട്ടീഷ് ഏജൻറും രാജ്യദ്രോഹിയുമാണ് പെരിയാറെന്നാണ് കട്ജുവിെൻറ കണ്ടെത്തൽ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാൻ പെരിയാർ ആഗ്രഹിച്ചിെല്ലന്നും അതിനാലാണ് ഒാഗസ്റ്റ് 15ന് അദ്ദേഹം കരിദിനം ആചരിച്ചതെന്നുമാണ് കട്ജു കുറിച്ചത്.
ചെന്നൈയിലെ തെൻറ സുഹൃത്ത് മീനവിശ്വനാഥ് അയച്ചുതന്നതെന്ന് പറഞ്ഞ് ഒരു പഴയ തമിഴ് പോസ്റ്ററും കട്ജു പങ്കുവച്ചിട്ടുണ്ട്. 'ബ്രിട്ടീഷ് ഏജൻറും രാജ്യദ്രോഹിയുമായ പെരിയാർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇയാൾ ഓഗസ്റ്റ് 15 നെ തെൻറ പ്രസിദ്ധീകരണത്തിൽ കറുത്ത ദിനമായി പ്രഖ്യാപിച്ചത്. ചെന്നൈയിലെ എെൻറ സുഹൃത്ത് മീനവിശ്വനാഥ് അയച്ചുതന്ന ചിത്രം'-എന്നാണ് കട്ജു ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ തമിഴ്നാട്ടുകാർ പ്രതിഷേധവുമായി രംഗെത്തത്തി.
കട്ജുവിനെ വിമർശിച്ചുകൊണ്ട് വലിയതോതിൽ കമൻറുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഇതിൽ പ്രകോപിതനായ കട്ജു മറ്റൊരു പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. അതിൽ തെൻറ വിമർശനങ്ങൾ ആവർത്തിക്കുകയാണ് അദ്ദേഹം ചെയ്തത്.'എനിക്ക് തമിഴരെക്കുറിച്ച് ഉയർന്ന അഭിപ്രായമുണ്ടായിരുന്നു. പക്ഷേ, ചതിയനും ബ്രിട്ടീഷ് ഏജൻറുമായ പെരിയാറിനെക്കുറിച്ചുള്ള എെൻറ പോസ്റ്റിനോടുള്ള അവരുടെ പ്രതികരണം തെളിയിക്കുന്നത് അവരിൽ വലിയൊരു വിഭാഗം മസ്തിഷ്കപ്രക്ഷാളനം സംഭവിച്ച വിഡ്ഡികളാണെന്നാണ്'-എന്നാണ് രണ്ടാമത്തെ പോസ്റ്റിൽ കട്ജു കുറിച്ചത്. ഇതിനടിയിലും വൻ പ്രതിഷേധമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.