ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് വധൂവരൻമാർ; പ്രക്ഷോഭ വേദിയിൽ മകന്‍റെ വിവാഹം നടത്തി കർഷക നേതാവ്
text_fieldsന്യൂഡൽഹി: കർഷക പ്രക്ഷോഭ വേദിയിൽ മകന്‍റെ വിവാഹം നടത്തി മധ്യപ്രദേശിലെ കർഷക നേതാവ്. മധ്യപ്രദേശിലെ അതിർത്തി ജില്ലയായ രേവയിലാണ് വിവാഹം നടന്നത്. കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ മാസങ്ങളായി പ്രക്ഷോഭം തുടരുന്ന കർഷകരെ സാക്ഷിയാക്കിയായിരുന്നു വിവാഹം.
കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന മുന്നറിയിപ്പാണ് ഇതിലൂടെ കേന്ദ്രസർക്കാറിന് നൽകുന്നതെന്ന് കർഷക േനതാവ് പറഞ്ഞു.
'മകന്‍റെ വിവാഹമാണെങ്കിൽപോലും പ്രേക്ഷാഭ സ്ഥലത്തുനിന്ന് പിൻവാങ്ങില്ലെന്ന കരുത്തുറ്റ സന്ദേശമാണ് ഇതിലൂടെ കേന്ദ്രത്തിന് നൽകുന്നത്. സ്ത്രീധനമില്ലാെത നടത്തുന്ന ഈ വിവാഹത്തിലൂടെ സമൂഹത്തിന് സന്ദേശം നൽകാനും ഉദ്ദേശിക്കുന്നു. കൂടാതെ ഈ നഗരത്തിൽ ആദ്യമായാണ് വധുവിന്‍റെ നേതൃത്വത്തിലുള്ള വിവാഹം' -പിതാവ് രാംജിത് സിങ് പറഞ്ഞു.
ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സചിന്‍റെയും അസ്മ സിങ്ങിൻെയും വിവാഹം. ഭരണഘടനയെ സംരക്ഷിക്കുമെന്ന് വധൂവരൻമാർ പ്രതിജ്ഞയെടുത്തു. കൂടാതെ സാമൂഹിക പരിഷ്കർത്താക്കളായ ബി.ആർ. അംബേദ്കറുടെയും സാവിത്രിഭായ് ഫൂലെയുടെയും ചിത്രങ്ങൾക്ക് ചുറ്റും പ്രദക്ഷിണം നടത്തുകയും ചെയ്തു.
വിവാഹ സമ്മാനമായി ലഭിച്ച പണവും സമ്മാനങ്ങളും കർഷക സംഘടനക്ക് കൈമാറി. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രേക്ഷാഭത്തിൽനിന്ന് പിന്മാറില്ലെന്ന് വരൻ സചിൻ പറഞ്ഞു.
കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ മാസങ്ങളായി കർഷകർ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭവുമായി തമ്പടിച്ചിരിക്കുകയാണ്. നിയമങ്ങൾ പിൻവലിക്കണമെന്നും അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.