ലോക്ഡൗൺ ലംഘിച്ച് നടത്തിയ വിവാഹങ്ങൾ അസാധുവാക്കും -ഉത്തരവിറക്കി മധ്യപ്രദേശ് ജില്ല ഭരണകൂടങ്ങൾ
text_fieldsഭോപാൽ: മധ്യപ്രദേശിൽ ലോക്ഡൗൺ പ്രഖ്യാപിച്ച മേയ് മാസത്തിൽ രഹസ്യമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ വിവാഹങ്ങൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുമെന്നും വിവാഹ സർട്ടിഫിക്കറ്റ് നൽകില്ലെന്നും അധികൃതർ.
കോവിഡ് 19െൻറ വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ മധ്യപ്രദേശിൽ മേയ് മാസത്തിൽ വിവാഹങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇൗ മാസം 130 വിവാഹ ചടങ്ങളുകളെങ്കിലും തടഞ്ഞതായും നിർദേശങ്ങൾ ലംഘിച്ച 30പേർക്കെതിരെ കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ കേസെടുത്തതായും അധികൃതർ അറിയിച്ചു.
വിവാഹ വേദികൾ കോവിഡ് വ്യാപന കേന്ദ്രങ്ങളാകുന്നതിെൻറ പശ്ചാത്തലത്തിലായിരുന്നു മധ്യപ്രദേശ് സർക്കാറിെൻറ തീരുമാനം. എന്നാൽ, സർക്കാറിെൻറ നിർദേശങ്ങൾ അവഗണിച്ച് രഹസ്യമായി ചില വിവാഹങ്ങൾ നടത്തിയിരുന്നു. ഇതോടെ ഇത്തരത്തിൽ നടത്തിയ വിവാഹങ്ങൾ അസാധുവാക്കുമെന്നും വിവാഹ സർട്ടിഫിക്കറ്റ് നൽകില്ലെന്നും ചില ജില്ല കലക്ടർമാർ ഉത്തരവിറക്കുകയായിരുന്നു.
മധ്യപ്രദേശിൽ വിവാഹങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ ചില വിവാഹങ്ങൾ സമീപസംസ്ഥാനമായ ഉത്തർപ്രദേശിൽവെച്ച് നടത്തിയിരുന്നു. ഇത്തരത്തിൽ നടത്തിയ വിവാഹങ്ങൾക്ക് ഉത്തരവ് ബാധകമാകില്ലെന്നും അധികൃതർ അറിയിച്ചു.
'ഇത്തരം നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ജനങ്ങൾ രഹസ്യമായി ചടങ്ങുകൾ സംഘടിപ്പിക്കും. രഹസ്യമായി സഘടിപ്പിച്ച എല്ലാ വിവാഹങ്ങളും നിയമവിരുദ്ധമാക്കി ഉത്തരവിടുന്നു. വധൂവരൻമാർക്കെതിരെയും ബന്ധുക്കൾക്കെതിരെയും വിവാഹത്തിന് നേതൃത്വം നൽകിയ പുരോഹിതൻമാർക്കെതിരെയും നടപടി സ്വീകരിക്കും' -ഉജ്ജയിൻ ജില്ല കലക്ടർ ആശിഷ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.