17കാരനെ വിവാഹംചെയ്തു; നഴ്സിങ് വിദ്യാർഥിനിക്കെതിരെ കേസ്
text_fieldsബംഗളൂരു: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത 17കാരനെ വിവാഹം ചെയ്ത ബംഗളൂരുവിലെ 20കാരിയായ ബി.എസ്സി നഴ്സിങ് വിദ്യാർഥിനിക്കെതിരെ പൊലീസ് കേസ്. ചിക്കമഗളൂരു സ്വദേശിയായ ആൺകുട്ടിക്ക് 21 വയസ്സുണ്ടെന്നു പറഞ്ഞാണ് ജൂൺ 15ന് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൽവെച്ച് ഇരുവരുടെയും വിവാഹം നടന്നത്.
ബാലവിവാഹ നിരോധനപ്രകാരമാണ് കേസെടുത്തതെന്നും ഇരുവരും ഇപ്പോൾ ഒരുമിച്ചല്ല കഴിയുന്നതെന്നും ചിക്കമഗളൂരു എസ്.പി അക്ഷയ് മച്ചിൻന്ദ്ര പറഞ്ഞു. മടിക്കേരിയിൽ ബി.എസ്സി നഴ്സിങ്ങിന് പഠിക്കുന്ന 20കാരി മാതാപിതാക്കളുടെ എതിർപ്പ് വകവെക്കാതെയാണ് 17കാരനെ വിവാഹം കഴിച്ചതെന്നും പൊലീസ് പറഞ്ഞു.
ആൺകുട്ടിയുടെ നാടായ ചിക്കമഗളൂരുവിലെ അന്തരഘാട്ടമ്മ ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. സംഭവം അറിഞ്ഞതോടെ ഗ്രാമവാസികളാണ് കുട്ടികളുടെ ഹെൽപ് ലൈനിൽ വിവരം അറിയിച്ചത്. തുടർന്ന് വനിത ശിശുക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.