വേറെ ജാതിയിൽ പെട്ടയാളെ വിവാഹം ചെയ്തു; പൊലീസുകാരിയെ സഹോദരൻ വെട്ടിക്കൊന്നു
text_fieldsഹൈദരാബാദ്: വേറെ ജാതിയിൽ പെട്ടയാളെ വിവാഹം ചെയ്തതിന് പൊലീസുകാരിയെ സഹോദരൻ വെട്ടിക്കൊന്നു. ഹൈദരാബാദിലെ ഹയത്‌നഗർ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയായ എസ്. നാഗമണിയാണ് തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തിന് സമീപം ദുരഭിമാന കൊലയുടെ ഇരയായത്.
‘താൻ മറ്റൊരു ജാതിയിൽ പെട്ട ആളായതിനാൽ യുവതിയുടെ വീട്ടുകാർ ബന്ധത്തിന് എതിരായിരുന്നുവെന്ന് തെലങ്കാന കൃഷി വകുപ്പ് ജീവനക്കാരനായ ഭർത്താവ് ശ്രീകാന്ത് പറഞ്ഞു.
വിവാഹത്തിന് ശേഷം സഹോദരനിൽ നിന്നുള്ള ഭീഷണിയുടെ പേരിൽ ദമ്പതികൾ പോലീസിനെ സമീപിച്ചിരുന്നു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് നവംബറിലാണ് ശ്രീകാന്തും നാഗമണിയും വിവാഹിതരായത്.
തിങ്കളാഴ്ച രാവിലെ സഹോദരൻ കാർ തന്റെ സകൂട്ടറിൽ ഇടിക്കാൻ ശ്രമിക്കുന്നതായി നാഗമണി ഭർത്താവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് അൽപസമയത്തിനകം ഭാര്യ റോഡിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചതായും ശ്രീകാന്ത് പറഞ്ഞു. പരാതി ലഭിച്ചിരുന്നതായും യുവതിയുടെ സഹോദരനും കുടുംബത്തിനും കൗൺസലിങ് നൽകിയിരുന്നതായി സർക്കിൾ ഇൻസ്പെക്ടർ ബി. സത്യനാരായണ പറഞ്ഞു.
പൊലീസ് കൂടുതൽ അനേണ്വഷണം നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.