കോവിഡ് നിരക്ക് ഉയർന്നു; മഹാരാഷ്ട്രയിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ
text_fieldsമുംബൈ: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ. കോവിഡ് നിരക്കുകൾ വർധിക്കുന്നതിൽ ജില്ലാ ഭരണകൂടങ്ങളോട് സംസ്ഥാന സർക്കാർ ആശങ്ക അറിയിച്ചു.
അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. പ്രദീപ് വ്യാസ് ജില്ലാ ഭരണകൂടത്തിന് അയച്ച കത്തിലാണ് പൊതു സ്ഥലങ്ങളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കിയതായി അറിയിച്ചത്.
നേരത്തെ കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ പൊതു സ്ഥലങ്ങളായ ട്രെയിൻ, ബസ്, സിനിമ തിയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, ആശുപത്രികൾ, കോളജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ മാസ്ക് ഒഴിവാക്കിയിരുന്നു. കൂടാതെ കോവിഡ് പരിശോധന എല്ലാ ജില്ലകളിലും വർധിപ്പിക്കണമെന്നും വാക്സിനേഷൻ വേഗത്തിലാക്കാനും അഡീഷനൽ ചീഫ് സെക്രട്ടറിയുടെ കത്തിൽ പറയുന്നു.
മൂന്ന് മാസങ്ങളിലായി കേസുകൾ കുറഞ്ഞതിനുശേഷം മഹാരാഷ്ട്രയിൽ ജൂൺ ഒന്നിന് പ്രതിദിന കേസുകൾ 1,000 കടന്നിരുന്നു. വെള്ളിയാഴ്ച 1,134 പുതിയ കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുബൈയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.