മാസ്ക് സുരക്ഷാകവചം; അശ്രദ്ധയുണ്ടായാൽ കോറോണയുടെ ചങ്ങല മുറിക്കാനാവില്ല -ഹർഷ വർധൻ
text_fieldsന്യൂഡൽഹി: ജനങ്ങളുടെ സഹകരണമില്ലെങ്കിൽ കോവിഡിൻെറ ചങ്ങല മുറിക്കുന്നത്എളുപ്പമാവില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയിൽ ശ്രദ്ധകുറവുണ്ടായാൽ അത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും. മാസ്കാണ് കോവിഡിനെതിരായ ഏറ്റവും വലിയ സുരക്ഷാകവചമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൻെറ അൺലോക്ക് പ്രക്രിയയിലാണ് രാജ്യം. ചിലർ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നില്ല. ഇത് സ്ഥിതി രൂക്ഷമാക്കും. മാസ്കാണ് കോവിഡിനെതിരായ ഏറ്റവും വലിയ സുരക്ഷാകവചം. ഇതിനൊപ്പം രണ്ട് അടി അകലം പാലിക്കുന്നതും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും എല്ലാവരും ശീലമാക്കണമെന്നും ഹർഷവർധൻ ആവശ്യപ്പെട്ടു.
രാജ്യത്തെ ഇപ്പോഴും കോവിഡ് രൂക്ഷമായി തുടരുകയാണ്. കോവിഡ് ബാധിച്ചവരുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. ആകെ മരണം 99,000വും കടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.