തമിഴ്നാട്ടിൽനിന്ന് കൂട്ടപലായനം
text_fieldsചെന്നൈ: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ തമിഴ്നാട്ടിൽനിന്ന് വടക്കേന്ത്യൻ തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തംനാട്ടിലേക്ക് തിരിച്ചുപോകുന്നു. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ കൗണ്ടറുകളിലും പ്ലാറ്റ്ഫോമുകളിലും അതിഥി തൊഴിലാളികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കോയമ്പത്തൂർ, തിരുപ്പൂർ തുടങ്ങിയ മറ്റു പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ഇവർ കൂട്ടത്തോടെ തമ്പടിച്ചിട്ടുണ്ട്. നിർമാണ സൈറ്റുകളിലും സ്ഥാപനങ്ങളിലും ജോലിക്കാരുടെ എണ്ണം 50 ശതമാനം കുറക്കണമെന്ന് നിർദേശമുണ്ടായിരുന്നു. പ്രത്യേക സാഹചര്യത്തിൽ സംസ്ഥാനമൊട്ടുക്കും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന ആശങ്കയും തൊഴിലാളികൾക്കിടയിലുണ്ട്. കോവിഡിെൻറ ഒന്നാംഘട്ടത്തിൽ ജോലി നഷ്ടപ്പെട്ട് നരകയാതന അനുഭവിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. അത്തരമൊരു സാഹചര്യമൊഴിവാക്കുന്നതിെൻറ ഭാഗമായാണ് നേരത്തേ തന്നെ തൊഴിലാളികൾ തിരിച്ചുപോകുന്നത്.
തമിഴ്നാട്ടിൽ ചൊവ്വാഴ്ച മുതൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ട്രെയിൻ സർവിസിനെ ബാധിക്കില്ലെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. രാത്രികാല ബസ് സർവിസുകൾ റദ്ദാക്കപ്പെടുന്ന സാഹചര്യത്തിൽ പകൽ സമയത്ത് കൂടുതൽ ദീർഘദൂര ബസ് സർവിസുകൾ നടത്താൻ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.