കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല: തിരുത്തൽ ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ തിരുത്തൽ ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ 'റൂട്ട്സ് ഇൻ കശ്മീർ' നൽകിയ ഹരജി തള്ളിയത്.
1989-90കളിൽ കശ്മീരിൽ നടന്ന കൂട്ടക്കൊല അന്വേഷിക്കണമെന്ന ഹരജി 2017ലാണ് സുപ്രീംകോടതി ആദ്യം തള്ളിയത്. പിന്നീട് പുനഃപരിശോധന ഹരജിയും തള്ളി. ഇതേ തുടർന്നാണ് തിരുത്തൽ ഹരജി നൽകിയത്. ഹരജിയും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എസ്.എ. നസീർ എന്നിവർകൂടി ഉൾപ്പെട്ട െബഞ്ചാണ് ഹരജി തള്ളിയത്.
1989 മുതൽ 1998 വരെ 700 കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ സംഭവത്തിൽ 200 കേസുകളെടുത്തുവെന്നും എന്നാൽ, ഒറ്റ കേസിൽപോലും കുറ്റപത്രം നൽകിയില്ലെന്നും സംഘടന ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.