ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; 3,300 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു
text_fieldsഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. ഇന്ത്യൻ നാവികസേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സിബി) ചേർന്ന് നടത്തിയ ഓപ്പറേഷനിൽ 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. 3089 കിലോ കഞ്ചാവും 158 കിലോ മെതാംഫിറ്റമിൻ, 25 കിലോ മോർഫിൻ എന്നിവയാണ് ബോട്ടിൽ നിന്ന് കണ്ടെടുത്തത്. പാക്കിസ്ഥാൻ പൗരന്മാരെന്ന് സംശയിക്കുന്ന അഞ്ച് ജീവനക്കാരെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച പോർബന്തറിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഒരു കപ്പൽ P8I LRMR നിരീക്ഷണ വിമാനത്തിന്‍റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് എൻ.സി.ബിയുമായുള്ള കൂട്ടായ ശ്രമത്തിലൂടെയാണ് മയക്കുമരുന്ന് കടത്ത് തടയനായത്.ഈ മരുന്നുകളുടെ രാജ്യാന്തര വിപണി മൂല്യം 2000 കോടിയിലേറെ വരുമെന്നാണ് കണക്കാക്കുന്നത്. സമീപകാലത്തെ ഏറ്റവും വലിയ കള്ളക്കടത്താണ് ഇതെന്ന് അധികൃകതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ഒരാഴ്ച മുമ്പ് പുനെയിലും ഡൽഹിയിലുമായി രണ്ട് ദിവസത്തെ റെയ്ഡുകളിൽ 2,500 കോടി രൂപ വിലമതിക്കുന്ന 1,100 കിലോഗ്രാം മൊഫെഡ്രോൺ പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.