മുംബൈയിൽ പൊടിക്കാറ്റ്; പരസ്യ ബോർഡ് തകർന്നുവീണ് എട്ടുമരണം
text_fieldsമുംബൈ: പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് എട്ടുപേർക്ക് ദാരുണാന്ത്യം.
തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ ഘാഡ്കൂപ്പറിലെ പാന്ത്നഗറിലുള്ള പെട്രോൾ പമ്പിലാണ് സംഭവം. 37 പേർക്ക് പരിക്കേറ്റു. പരസ്യ ബോർഡിനുള്ളിൽ കുടുങ്ങിയ 67ഓളം പേരെ ദുരന്തനിവാരണ സേനയും അഗ്നിരക്ഷാസേനയും രക്ഷപ്പെടുത്തി. നിയമാനുസൃതമാണോ ബോർഡ് സ്ഥാപിച്ചതെന്ന് അന്വേഷിക്കാൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉത്തരവിട്ടു.
First Dubai, then Soudi Arabia , then Delhi and now Mumbai. Mumbai will remember this day. Day of Massive Dust Storm with Blinding Rains. Lots of incidents in the city. Some visuals of the day across Mumbai #Duststorm #MumbaiRains pic.twitter.com/QdCU3sCtPc
— Mumbai Nowcast (@MumbaiNowcast) May 13, 2024
അപകടത്തിന് കാരണമായ ബോർഡ് അനധികൃതമായി സ്ഥാപിച്ചതാണെന്നാണ് പ്രാഥമിക വിവരം. ബോർഡ് സ്ഥാപിച്ച റെയിൽവേക്കും പരസ്യ കമ്പനിക്കുമെതിരെ പരാതി നൽകുമെന്ന് മുംബൈ നഗരസഭ അറിയിച്ചു. വൈകീട്ടോടെ അപ്രതീക്ഷിതമായി പൊടിക്കാറ്റും മഴയും ഉണ്ടാവുകയായിരുന്നു. മുംബൈ, താണെ മേഖലയിലാണ് മഴയും ശക്തമായ പൊടിക്കാറ്റുമുണ്ടായത്.
പൊടിക്കാറ്റിൽ വടാല-ആന്റോപ്പ്ഹിൽ റോഡിൽ നിർമാണത്തിലുള്ള 14 നില കെട്ടിടം തകർന്നുവീണ് 50ഓളം കാറുകൾ തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.