ടാറ്റയുടെ ഇലക്ട്രോണിക്സ് നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം
text_fieldsചെന്നൈ: ടാറ്റയുടെ ഇലക്ട്രോണിക്സ് നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. ഹൊസൂരിലെ പ്ലാന്റിലാണ് സംഭവമുണ്ടായത്. സെൽഫോൺ നിർമാണ യൂണിറ്റിലാണ് ആദ്യ തീപിടിത്തമുണ്ടായത്. ഉടൻ തന്നെ കമ്പനിയിൽ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു.
തീപിടിത്തത്തിൽ വലിയ നാശനഷ്ടമുണ്ടായെന്നാണ് വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്യുന്നത്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സ് തുടരുകയാണ്. രാവിലെ അഞ്ചരയോടെ മൊബൈൽ ഫോൺ ആക്സസറി നിർമിക്കുന്ന യൂണിറ്റിലാണ് ആദ്യം തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിന് പിന്നാലെ വലിയ രീതിയിൽ പുക ഉയർന്നത് ആശങ്കക്കിടയാക്കിയിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് എത്തി ജീവനക്കാരെ സുരക്ഷിതമായി കമ്പനിയിൽ നിന്നും ഒഴിപ്പിച്ചു. ഇതുവരെ ആർക്കും തീപിടിത്തത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
തീപിടിത്തമുണ്ടായ സമയത്ത് 1500ഓളം ജീവനക്കാർ കമ്പനിയിലുണ്ടായിരുന്നു. അതേസമയം, തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. തീപിടിത്തമുണ്ടായ വിവരം ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. തീപിടിത്തമുണ്ടായ ഉടൻ എമർജൻസി പ്രോട്ടോകോൾ നടപ്പാക്കിയെന്നും ഉടൻ ജീവനക്കാരെ ഒഴിപ്പിച്ചുവെന്നും കമ്പനി വക്താവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.