ഗുരുഗ്രാമിൽ വൻ തീപിടിത്തം; 700ഒാളം കുടിലുകൾ കത്തിനശിച്ചു
text_fieldsഗുരുഗ്രാം: ഹരിയാനയിലെ പ്രധാന നഗരമായ ഗുരുഗ്രാമിലെ നാഥുപുർ ഗ്രാമത്തിലുണ്ടായ തീപിടിത്തത്തിൽ 700 ഓളം കുടിലുകൾ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.
700 കുടിലുകളിൽ 500 എണ്ണം പൂർണമായും കത്തിനശിച്ചു. തീപടർന്നതോടെ അഗ്നിശമന സേനാംഗങ്ങൾ താമസക്കാരെ ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി. അഞ്ചു മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
രാത്രി രണ്ടുമണിയോടെയാണ് കുടിലുകളിൽ തീപടർന്നത്. കുടിലുകളിൽ അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതാണ് അപകട കാരണമെന്ന് അധികൃതർ പറയുന്നു.
15 അഗ്നിശമന വാഹനങ്ങളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സമീപത്തെ നിരവധി പ്രദേശങ്ങളും കത്തിനശിച്ചു.
നിർമാണ രംഗത്ത് ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ് കുടിലുകളിൽ താമസിക്കുന്നവർ. പ്ലാസ്റ്റിക് കവറുകൾ, ടാർപോളിൻ ഷീറ്റ്, തടി, മുള തുടങ്ങിയവ ഉപയോഗിച്ചാണ് കുടിലുകൾ നിർമിച്ചിരിക്കുന്നത്. ഇതാണ് തീ അതിവേഗം പടർന്നുപിടിക്കാൻ കാരണമെന്നും മുതിർന്ന അഗ്നിശമന സേന ഉദ്യോഗസ്ഥൻ െഎ.എസ്. കശ്യപ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.