മഥുരയിലെ വസ്ത്രശാലയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ മഥുരയിൽ വസ്ത്രശാലയിൽ വൻ തീപിടിത്തം. കോട്‌വാലിയിലെ മഹേഷ് ഗാർമെന്റ്‌സ് ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ കത്തിനശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മൂന്ന് നിലകളുള്ള കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. വളരെ സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വിവരം അറിഞ്ഞയുടൻ അഗ്നിരക്ഷാ യൂനിറ്റ് സ്ഥലത്തെത്തിയെന്നും തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തെ തുടർന്ന് ഷോറൂം മുഴുവനായി കത്തിനശിച്ചു. അഗ്നിരക്ഷാ യൂനിറ്റ് കൃത്യസമയത്ത് എത്തിയെങ്കിലും അപ്പോഴേക്കും കെട്ടിടം മുഴുവനായി കത്തിനശിച്ചതായി പരിസരവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.