തൊഴിലാളികളുടെ പലായനം; കെജ്‌രിവാളിനെ പഴിചാരി, യോഗിയെ പുകഴ്ത്തി കേന്ദ്രം
text_fieldsന്യൂഡൽഹി: തലസ്ഥാനത്ത് അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന് പിന്നാലെ പഴിചാരലും പുകഴ്ത്തലുമായി കേന് ദ്ര സർക്കാർ. പലായനത്തിന് ഇടയാക്കിയത് കെജ്രിവാളാണെന്നും യു.പിയിലെ യോഗി സർക്കാർ സമയോചിതമായി ഇടപെട്ടുവെന് നുമാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ലോക്ക്ഡൗൺ കാലാവധി മൂന്നുമാസത്തേക്ക് നീട്ടുമെന്ന തരത്തിൽ ഡൽഹിയിലെ എ.എ.പി സർക്കാർ അഭ്യൂഹം പ്രചരിപ്പിച്ചതായാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ ആരോപിക്കുന്നതെന്ന് എ.എൻ.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഡൽഹി സർക്കാർ മൂന്ന് മാസത്തേക്ക് കർഫ്യൂ പാസുകൾ നൽകിയത് ലോക്ക്ഡൗൺ കാലാവധി സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചതായി കേന്ദ്ര സർക്കാറിലെ ഉന്നതനെ ഉദ്ധരിച്ച് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇതാണ് കൂട്ടപ്പലായനത്തിന് വഴിയൊരുക്കിയത്. ഇക്കാര്യം എ.എ.പി മനപൂർവ്വം ചെയ്തതാണെന്നും ഇവർ പറയുന്നു.
അതേസമയം, തൊഴിലാളികളെ കൊണ്ടുപോകാൻ 1000 ബസ് ഏർപ്പെടുത്തിയ യോഗി സർക്കാറിനെ റിപ്പോർട്ടിൽ പുകഴ്ത്തുന്നുമുണ്ട്. ഉത്തർപ്രദേശ് സർക്കാർ സ്ഥിതിഗതികൾ ശരിയായി കൈകാര്യം ചെയ്തതായാണ് ഇതേക്കുറിച്ച് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.