മോദിയെ ചായവില്പ്പനക്കാരനെന്ന് പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ ട്രോള്‍
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചായവില്പ്പനക്കാരനെന്ന് പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ്. യുവ ദേശ് എന്ന യൂത്ത് കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ മാഗസിനിലൂടെയായിരുന്നു മോദി പരിഹാസം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് എന്നിവര്‍ക്കൊപ്പം മോദി സംസാരിക്കുന്ന ചിത്രം ഉപയോഗിച്ചായിരുന്നു ട്രോള്‍ ഉണ്ടാക്കിയത്.
സംഭവം വിവാദമായതോടെ യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് പിന്‍വലിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. ഇന്ത്യയുടെ ദരിദ്രരോടുള്ള കോണ്‍ഗ്രസിന്റെ മാനസികനില തുറന്നുകാട്ടപ്പെട്ടു. കിരീടാവകാശി രാഹുല്‍ ഇതിനെ പിന്തുണയ്ക്കുന്നുണ്ടോയെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ചോദിച്ചു. ഇത്തരമൊരു ട്രോളിനെ തള്ളിപ്പറയുന്നതായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.