Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mamata Banerjee
cancel
Homechevron_rightNewschevron_rightIndiachevron_rightനന്ദിഗ്രാമിൽ...

നന്ദിഗ്രാമിൽ ട്വിസ്റ്റ്​; മമതക്ക്​ തോൽവി

text_fields
bookmark_border

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക്​ തോൽവി. തൃണമൂൽ വിട്ട്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട്​ 1957 വോട്ടിനാണ്​ പരാജയം ഏറ്റുവാങ്ങിയത്​. സുവേന്ദുവിന്‍റെ സിറ്റിങ്​ മണ്ഡലമാണ്​ നന്ദിഗ്രാം.

നന്ദിഗ്രാമിലെ ജനങ്ങളുടെ വിധിയെ അംഗീകരിക്കുന്നു. പക്ഷേ, തെ​രഞ്ഞെടുപ്പ്​ കമീഷനെതിരെ കോടതിയെ സമീപിക്കുമെന്ന്​ മമത അറിയിച്ചു. മണിക്കൂറുകൾക്ക്​ മുമ്പ്​ 1200 വോട്ടിന്​ മമത ജയിച്ചുവെന്ന്​ പ്രഖ്യാപിച്ചതിന്​ ശേഷം സുവേന്ദു അധികാരിയുടെ വിജയം പ്രഖ്യാപിക്കുകയായിരുന്നു. വിധിയിലെ ആശയക്കുഴപ്പത്തെ തുടർന്നാണ്​ മമത ബാനർജി കോടതിയെ സമീപിക്കുക.

ബംഗാളിൽ തൃണമൂൽ കോൺഗ്രസ്​ അധികാരത്തിൽ തുടരും. 213 സീറ്റുകളിലാണ്​​ തൃണമൂൽ മുന്നേറ്റം​. 78 സീറ്റുകളാണ്​ ബി.ജെ.പി ലീഡ്​ ചെയ്യുന്നത്​​. മുൻതെരഞ്ഞെടുപ്പിനേക്കാൾ നില ​െമച്ചപ്പെടുത്താൻ മാത്രമാണ്​ ബി.ജെ.പിക്ക്​ കഴിഞ്ഞത്​. ആഭ്യന്തരമന്ത്രി അമിത്​ ഷായും പ്രധാനമന്ത്രി ന​േ​രന്ദ്രമോദിയും ക്യാമ്പ്​ ചെയ്​തായിരുന്നു ബംഗാളിലെ ബി.ജെ.പിയുടെ പ്രചാരണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeNandigramSuvendu AdhikariAssembly Election 2021BJP
News Summary - Massive twist in Nandigram, Suvendu leads by 1957 votes
Next Story