വളർത്തുമകളെ ബലാത്സംഗം ചെയ്ത രണ്ടാനച്ഛന് അവസാന ശ്വാസം വരെ തടവും രണ്ട് ലക്ഷം രൂപ പിഴയും
text_fieldsമഥുര: വളർത്തുമകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത രണ്ടാനച്ഛന് അവസാന ശ്വാസം വരെ തടവ് വിധിച്ച് കോടതി. എട്ട് വർഷം മുൻപാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ രക്ഷാകർത്താവായ ആളിൽ നിന്നാണ് ക്രൂരമായ പ്രവൃത്തിയുണ്ടായിരിക്കുന്നതെന്നും പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
അതിജീവിതക്ക് പ്രതി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പോക്സോ കോടതി ജഡ്ജായ അമർ സിങ് പുറപ്പെടുവിച്ച വിധിയിലുണ്ട്. പ്രതി തുക നൽകിയില്ലെങ്കിൽ സർക്കാർ ഈ തുക നൽകണം.
2013 ഫെബ്രുവരി രണ്ടാനാണ് കേസിനാസ്പജമായി സംഭവമുണ്ടായത്. കുട്ടിയുടെ മാതാവ് ബന്ധുവിന്‍റെ വീട്ടിൽ പോയ അവസരത്തിൽ രണ്ടാനച്ഛൻ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. മാതാവ് തിരിച്ചെത്തിയതിനുശേഷം പ്രതി സൗബിക്കെതിരെ പരാതി നൽകി. ബലാത്സംഗത്തിന് പുറമെ 1.05 ലക്ഷം വിലയുള്ള ബൈക്കും സ്വർണാഭരണങ്ങളും പ്രതി മോഷ്ടിച്ചതായും പരാതിയിൽ പറയുന്നു.
പ്രതിക്ക് ശിക്ഷ ഇളവ് നൽകണമെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ രക്ഷാകർത്താവായ പ്രതി ചെയ്ത ഹീനകൃത്യം ഏറ്റവും വലിയ ശിക്ഷ അർഹിക്കുന്നതാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. 10 വർഷം തടവ്, 50,000 രൂപ പിഴ എന്നിവക്ക് പുറമെയാണ് അവസാന ശ്വാസം വരെ ജീവപര്യന്തം തടവിന് വിധിച്ചത്. കൂടാതം ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു.
വിവാഹം കഴിഞ്ഞ് നാല് വർഷങ്ങൾക്കുശേഷം ഭർത്താവ് മരിച്ചതോടെയാണ് മാതാവ് ഇയാളെ വിവാഹം കഴിച്ചത്. കുടുംബത്തിന് താങ്ങാവുമെന്ന് കരുതിയാണ് വിവാഹം കഴിച്ചതെന്ന് മാതാവിന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.