33കാരന് യോജിച്ച വധുവിനെ കിട്ടാൻ ബുദ്ധിമുട്ടെന്ന്; മാട്രിമോണിയൽ സൈറ്റിന് 10,000 രൂപ പിഴ
text_fields33 വയസുള്ള ഉപഭോക്താവിന് അനുയോജ്യമായ പ്രൊഫൈലുകൾ അയക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് മാട്രിമോണിയൽ സൈറ്റ് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് തിരുപ്പൂർ ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
ഉപഭോക്താവിന്റെ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് തിരികെ നൽകാനും കമ്മീഷൻ സൈറ്റിനോട് നിർദേശിച്ചു. തിരുപ്പൂരിലെ പിച്ചംപാളയത്തെ ഡി ഇന്ദ്രാണിയാണ് മകന് വധുവിനെ കണ്ടെത്താൻ 2022 ജനുവരി 17 ന് കമ്മ്യൂണിറ്റി മാട്രിമോണി.കോമിൽ (CommunityMatrimony.com) രജിസ്റ്റർ ചെയ്തത്.
രജിസ്ട്രേഷൻ ചാർജായി 3,766 രൂപ അടച്ചിരുന്നു. എന്നാൽ ഇന്ദ്രാണിയും മകനും തിരുപ്പൂരിലെ കമ്പനിയുടെ ഓഫിസിലെത്തി അനുയോജ്യമായ പ്രൊഫൈലുകളെ കുറിച്ച് അന്വേഷിച്ചപ്പോൾ മകന് 33 വയസായതിനാൽ വധു വിവാഹമോചിതരോ വിധവകളോ ആയിരിക്കുമെന്നും 40 പ്രൊഫൈലുകൾ മാത്രമേ അയക്കാനാകൂ എന്നുമായിരുന്നു മറുപടി. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച ഇന്ദ്രാണി രജിസ്ട്രേഷൻ റദ്ദാക്കാക്കി അടച്ച ഫീസ് തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഇവർ തിരുപ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെയും സമീപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.