Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി നേതാവ്​...

ബി.ജെ.പി നേതാവ്​ കേശവ്​ പ്രസാദ്​ മൗര്യ ആശുപത്രിയിൽ

text_fields
bookmark_border
ബി.ജെ.പി നേതാവ്​ കേശവ്​ പ്രസാദ്​ മൗര്യ ആശുപത്രിയിൽ
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബി.ജെ.പി പ്രസിഡൻറ്​  കേശവ്​ പ്രസാദ്​ മൗര്യയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ​രക്തസമ്മർദ്ദം താഴ്​ന്ന മൗര്യയെ ഡൽഹിയിലെ രാംമനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും അടുത്ത ദിവസം ആശുപത്രി വിടാമെന്നും  ഡോക്​ടർമാർ അറിയിച്ചു.

ഫൂൽപുർ എം.പിയായ കേശവ്​ പ്രസാദ്​ മൗര്യയെ യു.പി  മുഖ്യമന്ത്രിയായി നിയമിച്ചേക്ക​േമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ പാർട്ടി അധ്യഷൻ അമിത്​ ഷാ മുഖ്യമന്ത്രിയെ നിർണയിക്കാനുള്ള ചുമതല മൗര്യക്ക്​ നൽകിയതോടെ ആ സാധ്യത ഇല്ലാതായി.
യു.പിയിൽ വൻ വിജയം നേടിയ ബി.ജെ.പിക്ക്​ ഇതുവരെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kesav Prasad MauryaBJPBJP
News Summary - Maurya Out of CM Race, Admitted to Hospital
Next Story