മാവോവാദി ആക്രമണം: മുഖ്യമന്ത്രിതല യോഗം ഇന്ന്
text_fieldsന്യൂഡൽഹി: മാവോവാദി ആക്രമണത്തെ ചെറുക്കാൻ വഴികൾ ആരായാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങും 10 മാവോവാദി ബാധിത സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും തിങ്കളാഴ്ച യോഗം ചേരും.
ഛത്തീസ്ഗഢിലെ സുക്മയിൽ മാവോവാദി ആക്രമണത്തിൽ 25 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് യോഗം. യോഗത്തിന് മുന്നോടിയായി സി.ആർ.പി.എഫിെൻറ മാവോവാദി ഒാപറേഷൻ ആസ്ഥാനം കൊൽക്കത്തയിൽനിന്ന് ഛത്തീസ്ഗഢിലേക്ക് മാറ്റി.
മാവോവാദികൾക്കെതിരെ നിലവിൽ നടക്കുന്ന ദൗത്യങ്ങൾ, പ്രശ്ബാധിതമേഖലകൾ, വിവരശേഖരണ സംവിധാനം, സുരക്ഷാസേനാംഗങ്ങൾ ആക്രമണം ഏറ്റുവാങ്ങുന്നത് കുറക്കാനുള്ള മാർഗങ്ങൾ എന്നിവ യോഗത്തിൽ ആരായും. ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാർക്കാണ് യോഗത്തിലേക്ക് ക്ഷണമുള്ളത്.
35 മാവോവാദിബാധിത പ്രദേശങ്ങളുടെ ജില്ലാ മജിസ്ട്രേറ്റുമാരും പൊലീസ് സൂപ്രണ്ടുമാരും പാരാമിലിട്ടറി േസന തലവൻമാരും സുരക്ഷാ ഏജൻസി തലവൻമാരും യോഗത്തിനെത്തും. രണ്ട് മാസത്തിനിടെ 37 സി.ആർ.പി.എഫ് ജവാൻമാരാണ് ഛത്തീസ്ഗഢിൽ മാവോവാദികളാൽ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.