തെരേസ മെയുടെ സംഘത്തിൽ മലയാളി മാധ്യമപ്രവർത്തകനും
text_fieldsകോഴിക്കോട്: ആദ്യ ഇന്ത്യാ സന്ദർശനത്തിന് എത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ പ്രതിനിധി സംഘത്തിൽ മലയാളി മാധ്യമപ്രവർത്തകനും. ബ്രിട്ടണിലെ പ്രമുഖ ഏഷ്യൻ ദിനപത്രമായ ഏഷ്യൻ ലൈറ്റ് ദിനപത്രത്തിന്‍റെ എഡിറ്റർ അനസുദ്ദീൻ അസീസാണ് സംഘത്തിലുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ മാധ്യമപ്രവർത്തകനാണ് അനസുദ്ദീൻ.
2015ലെ പൊതു തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് ഏഷ്യൻ വോട്ടുകൾ ലഭിക്കുന്നതിൽ മുഖ്യ പങ്ക് അനസുദ്ദീൻ വഹിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഏഷ്യൻ ലൈറ്റ് പത്രത്തിന്‍റെ ഒാഫീസ് സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു.
ഫ്രീ പ്രസ് ജേർണൽ, ഇന്ത്യൻ എക്സ്പ്രസ്, ദ് ഗൾഫ് ടുഡെ, ഖലീജ് ടൈംസ്, യോർക് ഷെയർ പോസ്റ്റ് അടക്കം ഇന്ത്യയിലെയും പശ്ചിമേഷ്യയിലെയും നിരവധി മാധ്യമ സ്ഥാപനങ്ങളിൽ അനസുദ്ദീൻ അസീസ് ജോലി ചെയ്തിട്ടുണ്ട്. 2002ലെ മുംബൈ കലാപം, ബൊഫേഴ്സ് തോക്കിടപാടിൽ വിൻചന്ദയുടെ പങ്ക്, കാണ്ഡഹാർ വിമാന റാഞ്ചൽ, 2003 ഗൾഫ് യുദ്ധം, 2007 ലണ്ടൻ ട്യൂബ് സ്ഫോടനം എന്നീ സംഭവങ്ങൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേരളാ പ്രസ് അക്കാദമി മുൻ വിദ്യാർഥിയായ അനസുദ്ദീന്‍റെ മാതാപിതാക്കൾ ആലുവ അൻസാർ ലൈനിലാണ് താമസിക്കുന്നത്. ടെലികോം വകുപ്പിൽ എഞ്ചിനീയറായിരുന്ന അബ്ദുൽ അസീസ് റാവുത്തറുടെയും ലൈല അസീസിെൻറയും മകനാണ് അനസുദ്ദീൻ. ശിശുരോഗ വിദഗ്ധ ഡോ. അനിത വയലക്കാടാണ് ഭാര്യ. അൾട്രിൻചം ഗ്രാമർ സ്കൂൾ വിദ്യാർഥി സെയ്ഫ് അലി അസീസ് മകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.