ബി.ജെ.പിയുടെ അനധികൃത നിക്ഷേപത്തെക്കുറിച്ച് ആര് അന്വേഷിക്കും - മായാവതി
text_fieldsന്യൂഡൽഹി: ബി.എസ്.പിയുടെ അക്കൗണ്ടുകളിൽ നിന്ന് 104 കോടി പിടിച്ചെടുത്ത സംഭവത്തിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് മായാവതി. മോദി സർക്കാർ അന്വേഷണ എജൻസികളെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുകയാണെന്ന് മായാവതി ആരോപിച്ചു. ബാങ്ക് അക്കൗണ്ടിൽ നിന്ന് പിടിച്ചെടുത്ത പണത്തിന് കണക്കുണ്ടെന്നും പാർട്ടിയുടെ വിവിധ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന പണമാണ് അതെന്നും മായാവതി പറഞ്ഞു.
സംഭാവനയിലൂടെയാണ് ഇത്രയും പണം ലഭിച്ചത്. ലഭിച്ച ഒരു രൂപക്ക് പോലും കണക്കുകൾ സൂക്ഷിച്ചിട്ടുണ്ടെന്നും നോട്ട് പിൻവലിക്കലിന് ശേഷം ബി.ജെ.പിയും ഇത്തരത്തിൽ പണത്തിെൻറ നിക്ഷേപം നടത്തിയിട്ടുണ്ട് അത് ആര് അന്വേഷിക്കുമെന്നും മായാവതി ചോദിച്ചു.
നോട്ട് പിൻവലിക്കൽ തീരുമാനം നടപ്പിൽ വരുത്തുന്നതിൽ സർക്കാറിന് വീഴ്ച സംഭവിച്ചതായും ഇതാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നും അവർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.