ബി.എസ്.പി അധ്യക്ഷയായി 20 വർഷം കൂടി തുടരും - മായാവതി
text_fieldsലക്നൗ: ബി.എസ്.പി പ്രസിഡൻറ് സ്ഥാനത്ത് വാർധക്യം തളർത്തുന്നതു വരെ താൻ തന്നെ തുടരുമെന്ന് മായവതി. അടുത്ത 20 വർഷത്തേക്ക് താനായിരിക്കും പ്രസിഡെൻറന്നും അവർ പ്രഖ്യാപിച്ചു. പാർട്ടി ഭരണഘടനയിൽ ഭേദഗതികൾ വരുത്തിയതായും മായാവതി വ്യക്തമാക്കി. ലക്നൗവിൽ പാർട്ടി ദേശീയ നേതാക്കൾ പെങ്കടുത്ത യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മായാവതി.
പാർട്ടി പ്രസിഡൻറിെൻറ അടുത്ത ബന്ധുക്കൾ പാർട്ടി സ്ഥാനങ്ങൾ വഹിക്കാൻ പാടില്ല. നിലവിലെ പ്രസിഡൻറിന് വാർധക്യം മൂലം പുറത്തിറങ്ങി പ്രവർത്തിക്കാൻ സാധിക്കാതെ വരുമ്പോഴേ പുതിയ പ്രസിഡൻറിനെ നിയമിക്കൂ. സ്ഥാനമൊഴിയുന്ന പാർട്ടി അധ്യക്ഷെൻറ ഉപദേശപ്രകാരമേ പുതിയ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാവൂ എന്നീ ചട്ടങ്ങളാണ് ഭേദഗതിയിലൂടെ കൊണ്ടുവന്നത്.
പാർട്ടി പ്രവർത്തകരുടെ അഭ്യർഥനപ്രകാരം തെൻറ ഇളയ അനുജനെ കഴിഞ്ഞ വർഷം പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവന്നപ്പോൾ കോൺഗ്രസിലേതു പോലെ ബി.എസ്.പിയിലും കുടുംബത്തെ ഉയർത്തിക്കൊണ്ടു വരികയാണെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ വന്നത് ദൗർഭാഗ്യകരമായിപ്പോയെന്നും മായാവതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.