ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്: മായാവതിയും അജിത് ജോഗിയും കൈ കോർക്കുന്നു
text_fieldsറായ്പൂർ: ഇൗ വർഷം അവസാനം നടക്കുന്ന ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ത്രീകോണ മത്സരത്തിന് വഴി മരുന്നിട്ടുകൊണ്ട് മായാവതിയുടെ ബി.എസ്.പിയും അജിത് ജോഗിയുടെ ഛത്തീസ്ഗഢ് ജനത കോൺഗ്രസും കൈകോർക്കുന്നു.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ െഎക്യമുണ്ടാക്കുന്നതിനായി മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബി.എസ്.പിയുമായി സഖ്യത്തിലേർപ്പെടാൻ കോൺഗ്രസ് ചർച്ച നടത്തിക്കൊണ്ടിരിക്കെയാണ് കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ട് മായാവതിയുടെ നീക്കം. അജിത് ജോഗിയുടെ പാർട്ടിയുമായുണ്ടാക്കിയ നീക്കുപോക്കനുസരിച്ച് 90 സീറ്റുകളുള്ള ഛത്തീസ്ഗഢ് നിയമസഭയിലെ 35 സീറ്റുകളിൽ ബി.എസ്.പിയും ബാക്കി 55 സീറ്റുകളിൽ ഛത്തീസ്ഗഢ് ജനത കോൺഗ്രസും മത്സരിക്കും.
കോൺഗ്രസ് ഏഴു മുതൽ ഒമ്പത് വരെ സീറ്റു മാത്രമാണ് ബി.എസ്.പിക്ക് വാഗ്ദാനം നൽകിയത്. കോൺഗ്രസുമായി നടത്തിയ ചർച്ചയിൽ മാന്യമായ എണ്ണം സീറ്റുകൾ ലഭിക്കാത്താണ് പുതിയ നീക്കത്തിനു പിന്നിലെന്നാണ് സൂചന. ഛത്തീസ്ഗഢിലെ ബി.ജെ.പി തേരോട്ടത്തിന് അന്ത്യം കുറിക്കാൻ ശക്തമായ പോരാട്ടത്തിലേർപ്പെടുന്ന കോൺഗ്രസിന് വൻ തിരിച്ചടിയാണ് മായാവതിയുടെ പുതിയ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.