ബി.എസ്.പി സഖ്യം; സീറ്റ് ധാരണയായി, അഖിലേഷിനെ തള്ളി മുലായം
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ബി.എസ്.പിയും എസ്.പിയും സീറ്റ് ധാരണയിലെത്തി. എസ്.പി 37 സീറ്റി ലും ബി.എസ്.പി 38 സീറ്റിലും മത്സരിക്കും. മൂന്നു സീറ്റുകൾ രാഷ്ട്രീയ ലോക്ദളിന് നൽകി. കോ ൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കുന്ന അമേത്തിയിലും റായ് ബറേലിയിലും സഖ്യത്തിന് സ്ഥാനാർഥികൾ ഉണ്ടാകില്ല. 80 സീറ്റുകളാണ് യു.പിയിൽ ആകെയുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ വാരാണസിയിൽ എസ്.പി മത്സരിക്കും.
എന്നാൽ, ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയതിന് എസ്.പി പ്രസിഡൻറും മകനുമായ അഖിലേഷ് യാദവിനെ വിമർശിച്ച് സമാജ്വാദി നേതാവ് മുലായം സിങ് യാദവ് രംഗത്തെത്തി. മായാവതിയുടെ ബി.എസ്.പിക്ക് പകുതി സീറ്റ് നൽകാനുള്ള തീരുമാനമാണ് നേരത്തേ പിണങ്ങി നിൽക്കുന്ന മുലായമിനെ കൂടുതൽ ചൊടിപ്പിച്ചത്. പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരുമായി സംസാരിച്ച മുലായം മത്സരിക്കാൻ താൽപര്യമുള്ളവർ തന്നെ സമീപിക്കണമെന്ന് വ്യക്തമാക്കി.
മകെൻറ ഏതു തീരുമാനവും താൻ തിരുത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇത്രയും സീറ്റ് ബി.എസ്.പിക്ക് നൽകുന്നതിെൻറ അടിസ്ഥാനമെന്താണ്. വെറും പകുതി സീറ്റുകളാണ് ഇപ്പോൾ നമുക്ക് മത്സരിക്കാനുള്ളത്. എത്ര ശക്തമായ പാർട്ടിയാണ് നമ്മൾ കെട്ടിപ്പടുത്തത്. ഞാൻ മുഖ്യമന്ത്രിയും പ്രതിരോധ മന്ത്രിയും വരെ ആയി. മത്സരിക്കാൻ താൽപര്യമുള്ള എത്രപേർ എനിക്ക് അപേക്ഷ തന്നിട്ടുണ്ട്. ആരുമില്ല. പിന്നെങ്ങനെ നിങ്ങൾക്ക് ടിക്കറ്റ് കിട്ടും. അഖിലേഷ് തരുമായിരിക്കും. പക്ഷേ, എനിക്കത് തിരുത്താൻ കഴിയും’ - മകനോടുള്ള അതൃപ്തി മുലായം തുറന്നു പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.