യോഗിയുടെ പെരുമാറ്റചട്ട ലംഘനം: കമീഷൻ കണ്ണടച്ച് ഇരുട്ടാക്കുന്നു -മായാവതി
text_fieldsലഖ്നോ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പെരുമാറ്റ ചട്ട ലംഘനത്തിന് നേരെ തെരഞ്ഞെടുപ്പ് ക മീഷൻ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി.
യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് കമീഷ െൻറ വിലക്കിനെ കാറ്റിൽ പറത്തിക്കൊണ്ട് ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ദലിത് വീടുകളിൽ പോയി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിെൻറ ഈ നാടകം മാധ്യമങ്ങളിൽ സംപ്രേക്ഷണം െചയ്യെപ്പടുകയും അത് രാഷ്ട്രീയനേട്ടത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണെന്നും മായാവതി ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമീഷൻ ബി.െജ.പി നേതാക്കളോട് പക്ഷപാതപൂർണമായ സമീപനമാണ് സ്വീകരിക്കുന്നത്. ബി.ജെ.പി നേതാക്കളുടെ നീക്കങ്ങളെ തെരഞ്ഞെടുപ്പ് കമീഷൻ അവഗണിക്കുന്നത് തുടർന്നാൽ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് അസാധ്യമായി വരുമെന്നും മായാവതി പറഞ്ഞു.
നേരത്തെ വിദ്വേഷ പരാമർശത്തെ തുടർന്ന് യോഗി ആദിത്യനാഥിനും മായാവതിക്കും തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിന് കമീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. യോഗിക്ക് മൂന്ന് ദിവസവും മായാവതിക്ക് രണ്ട് ദിവസവുമാണ് വിലക്ക് ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.