മായാവതി ബംഗ്ലാവ് ഒഴിഞ്ഞു; ആഢംബര ബംഗ്ലാവും ഒഴിയണമെന്ന് സർക്കാർ
text_fieldsലക്നോ: മുൻ മന്ത്രിമാർ സർക്കാർ ബംഗ്ലാവുകൾ ഒഴിയണമെന്ന സുപ്രീം കോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ യു.പി മുൻ മുഖ്യമന്ത്രി മായാവതി തെൻറ ബംഗ്ലാവിെൻറ താക്കോലുകൾ സ്പീഡ് പോസ്റ്റ് വഴി സർക്കാറിലേക്ക് അയച്ചുകൊടുത്തു. മുൻ മുഖ്യമന്ത്രി എന്ന നിലയിൽ മായാവതിക്ക് അനുവദിച്ച ബംഗ്ലാവിെൻറ താക്കോലാണ് നൽകിയത്. എസ്റേററ്റ് ഒാഫീസർമാർ താക്കോൽ സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് താക്കോൽ സ്പീഡ് പോസ്റ്റ് വഴി അയച്ചു കൊടുത്തത്.
സുപ്രീം കോടതി വിധി അനുസരിച്ചുവെന്ന് ബി.എസ്.പി അവകാശപ്പെടുേമ്പാഴും സർക്കാറിെൻറ നിർബന്ധമാണ് ബംഗ്ലാവുകൾ ഒഴിയാനുള്ള മായാവതിയുടെ തീരുമാനത്തിന് പിറകിലെന്നാണ് റിപ്പോർട്ടുകൾ. ഇൗ ബംഗ്ലാവ് മാത്രം ഒഴിഞ്ഞാൽ പോരെന്നാണ് സർക്കാർ നിലപാട്. ലക്നോവിലെ ഏറ്റവും പ്രമുഖമായ മാൾ അവന്യൂവിലെ 10 മുറി ആഢംബര ബംഗ്ലാവ് മായാവതിയാണ് ഉപയോഗിക്കുന്നത്. ഇൗ ബംഗ്ലാവും ഒഴിയണമെന്നും സർക്കാർ ആവശ്യെപ്പട്ടിട്ടുണ്ട്.
മാൾ അവന്യൂവിലെ ആഢംബര ബംഗ്ലാവ് ബി.എസ്.പി സ്ഥാപകൻ കാൻഷിറാമിെൻറ സ്മാരകമാണെന്നാണ് മായാവതിയുടെ അവകാശവാദം. ശ്രീ കാൻഷി റാംജി യാദ്ഗാർ വിശ്രം സ്ഥൽ എന്ന ബോർഡും ബംഗ്ലാവിന് മുന്നിൽ ബി.എസ്.പി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഒഴിയേണ്ട ബംഗ്ലാവുകളുടെ പട്ടികയിൽ ഇതും ഉൾപ്പെടുമെന്ന് സർക്കാർ പറയുന്നു.
ദിവസങ്ങൾക്ക് മുമ്പ് മുതിർന്ന ബി.എസ്.പി നേതാവും മായാവതിയുടെ സഹായിയുമായ സതീഷ് ചന്ദ്ര മിശ്ര മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട് അഞ്ചുപേജുള്ള കത്ത് കൈമാറിയിരുന്നു. സർക്കാർ രേഖകൾ സഹിതം നൽകിയ കത്ത് ഇൗ ബംഗ്ലാവ് മായാവതി ഒഴിയേണ്ടതില്ലെന്ന് വ്യക്തമാക്കുന്നതാണെന്നായിരുന്നു സതീഷ് ചന്ദ്രയുടെ അവകാശ വാദം.
2011ൽ മായാവതി മുഖ്യമന്ത്രിയായിരുന്നപ്പോൾ ബംഗ്ലാവ് കാൻഷിറാം സ്മാരകമാക്കിയെന്ന് തെളിയിക്കുന്നതാണ് രേഖകൾ. മായാവതി ബംഗ്ലാവിലെ രണ്ടു മുറികൾ മാത്രമാണ് ഉപയോഗിക്കുന്നതെന്നും ബംഗ്ലാവിെൻറ സംരക്ഷണ ചുമതല നിർവഹിക്കുന്നത് അവരാണെന്നും ബി.എസ്.പി പറഞ്ഞു.
സുപ്രീം കോടതി വിധിയുെട പശ്ചാത്തലത്തിൽ മായാവതിക്കും അഖിലേഷ് യാദവിനുമടക്കം നാല് മുൻ മുഖ്യമന്ത്രിമാർക്ക് 15 ദിവസത്തിനകം ബംഗ്ലാവുകൾ ഒഴിയണമെന്നാവശ്യപ്പെട്ട് സർക്കാർ നോട്ടീസ് അയച്ചിരുന്നു. മായാവതി നോട്ടീസ് അനുസരിക്കുമെന്നാണ് കരുതുന്നതെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.