മായാവതി ജനവിധി തേടാനില്ല
text_fieldsലഖ്നോ: ബഹുജൻ സമാജ്വാദി പാർട്ടി അധ്യക്ഷ മായാവതി ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടാനില്ല. പാർട്ടി ജനറൽ സെക്രട്ടറി എസ്.സി. മിശ്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാർട്ടി സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കാനാണ് മത്സരരംഗത്തുനിന്ന് വിട്ടുനിൽക്കുന്നതെന്ന് മിശ്ര പറഞ്ഞു.
രാജ്യസഭാംഗമായ മിശ്രയും മത്സരരംഗത്തുണ്ടാകില്ലെന്ന് പറഞ്ഞു. മായാവതി നിലവിൽ ജനപ്രതിനിധിയല്ല. യു.പിയിലെ 403 മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിർത്തുമെന്ന് പാർട്ടി വ്യക്തമാക്കി. ഫെബ്രുവരി 10 മുതൽ ഏഴു ഘട്ടങ്ങളിലാണ് യു.പിയിൽ തെരഞ്ഞെടുപ്പ്.
യു.പി സ്ഥാനാർഥികളെ തീരുമാനിക്കാൻ ബി.ജെ.പി ഉന്നതതല യോഗം
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ആദ്യ ഘട്ട സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനു മുന്നോടിയായി, ആഭ്യന്തര മന്ത്രി അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമടക്കമുള്ള നേതാക്കൾ പ്രത്യേക യോഗം ചേർന്നു.
സ്ഥാനാർഥികളുടെ സാധ്യതപട്ടിക രൂപം നൽകാനായി ഡൽഹിയിൽ ചേർന്ന യോഗത്തിൽ യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് അടക്കമുള്ള നേതാക്കളും പങ്കെടുത്തു. കോവിഡ് ബാധിച്ച പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡ ഓൺലൈനായും യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.