ഹാഥറസ് സംഭവം: മായാവതി രാഷ്ട്രീയം കളിക്കുന്നു -രാമദാസ് അത്താവാലെ
text_fieldsലഖ്നോ: ഹാഥറസ് സംഭവത്തിൽ ബി.എസ്.പി അധ്യക്ഷ മായാവതി രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര മന്ത്രി രാമദാസ് അത്താവാലെ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻെറ രാജി ആവശ്യപ്പെടാൻ മായാവതിക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
''ഹാഥറസ് സംഭവം മനുഷ്യ വർഗത്തിനു തന്നെ കളങ്കമാണ്. പ്രതികളെ തൂക്കിലേറ്റണം. ഇരയുെട കുടുംബത്തിന് നീതി ലഭിക്കണം.'' -അത്താവാലെ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നേരത്തേ മായാവതി രംഗത്തെത്തിയിരുന്നു. യോഗിക്ക് ക്രമസമാധാനം പരിപാലിക്കാനുള്ള കഴിവില്ലെന്നും അദ്ദേഹത്തെ ഖൊരക്പൂർ മഠത്തിലേക്ക് തന്നെ തിരിച്ചയക്കണമെന്നും മായാവതി പറഞ്ഞിരുന്നു.
ഹാഥറസിലേക്ക് തിരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും അത്താവാെല വിമർശനമുന്നയിച്ചു. രാഹുൽ ഗാന്ധിയെ യു.പി പൊലീസ് കൈയേറ്റം ചെയ്തിട്ടില്ലെന്നും നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥിതിക്ക് രാഹുൽ അവിേടക്ക് പോവരുതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 24നാണ് 19 വയസ്സുള്ള ദലിത് പെൺകുട്ടിയെ നാല് പേർ േചർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. അപകടകരമാം വിധം പരിക്കേറ്റ് ഡൽഹിയിലെ സഫ്ദാർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ നാല് പ്രതികളും അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.