അധികാരത്തിലെത്താൻ ദലിത്-ബ്രാഹ്മണ െഎക്യവുമായി മായാവതി
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ അധികാരത്തിലെത്താൻ വീണ്ടും 'ദലിത് -ബ്രാഹ്മണ െഎക്യ' ആഹ്വാനവുമായി ബഹുജൻ സമാജ് പാർട്ടി പ്രസിഡൻറ് മായാവതി. ഉയർന്ന ജാതിക്കാരായ ബ്രാഹ്മണരിലേക്ക് പാർട്ടിയെ എത്തിക്കാനായി നടത്തിയ മാസംനീണ്ട 'പ്രബുദ്ധ് വർഗ് സമ്മേളൻ' കാമ്പയിെൻറ സമാപനത്തിലാണ് മായാവതി പഴയ തന്ത്രം വീണ്ടും പുറത്തെടുത്തത്.
വോട്ടുനേടാൻ ബി.ജെ.പിയും സമാജ്വാദി പാർട്ടിയും പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകി വഞ്ചിക്കുകയായിരുന്നുവെന്നും 'വാക്കും പ്രവൃത്തിയും' എന്നതാണ് ബി.എസ്.പിയുടെ മുദ്രാവാക്യമെന്നും മായാവതി പറഞ്ഞു. 2007 മുതൽ അഞ്ചുവർഷം ഉത്തർപ്രദേശ് ബി.എസ്.പി ഭരിച്ചപ്പോൾ ദലിതരും ബ്രാഹ്മണരും സുരക്ഷിതരായിരുന്നു.
കോൺഗ്രസ് കേന്ദ്രം ഭരിച്ച സമയത്താണ് മീറത്തിലും മുസഫർപൂരിലും കലാപമുണ്ടായത്. ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ കോൺഗ്രസ് പരാജയമായിരുന്നു. തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ബ്രാഹ്ണർക്ക് നൽകും. കർഷക സമരത്തെ പിന്തുണച്ച മായാവതി, അധികാരത്തിൽ വന്നാൽ വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ നടപ്പാക്കില്ലെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.