‘പക്വത ഇല്ലെന്ന്’; മരുമകൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്ന് മായാവതി നീക്കം ചെയ്തു
text_fieldsലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിെൻറ ചൂട് ഏറി ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതി സുപ്രധാന തീരുമാനവുമായി രംഗത്ത്. തൻ്റെ അനന്തരവൻ ആകാശ് ആനന്ദിനെ (28) പാർട്ടിയുടെ ദേശീയ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്നും തൻ്റെ പിൻഗാമി സ്ഥാനത്തുനിന്നും നീക്കം ചെയ്തതായി അറിയിച്ചിരിക്കുകയാണ് മായാവതി.
ആകാശ് ആനന്ദിന് പക്വതയില്ലെന്നാണ് മായാവതി സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചത്. പക്വത വരും വരെ എല്ലാ പദവികളില്‍ നിന്നും ആകാശ് ആനന്ദിനെ നീക്കി നിര്‍ത്തുന്നുവെന്നാണ് മായാവതിയുടെ കുറിപ്പ്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആകാശിനെ തന്റെ പിന്‍ഗാമിയായി മായാവതി പ്രഖ്യാപിച്ചത്. ബി.ജെ.പി സര്‍ക്കാരിനെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായി താരതമ്യം ചെയ്തുള്ള ആകാശ് ആനന്ദിന്റെ പോസ്റ്റ് അടുത്തിടെ വിവാദമായിരുന്നു. മായാവതിയുടെ സഹോദരനായ ആനന്ദ് കുമാറിന്റെ പുത്രനാണ് 29കാരനായ ആകാശ് ആനന്ദ്. തെരഞ്ഞെടുപ്പ് റാലികളിൽ ആകാശ് ആനന്ദ് സംസാരിക്കുന്ന രീതി മായാവതി അംഗീകരിച്ചില്ലെന്നാണ് പറയുന്നത്. അടുത്തിടെ റാലികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗങ്ങൾ വിവാദമായിരുന്നു.
ഏപ്രിൽ 28 ന് നടന്ന ഒരു റാലിയിൽ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സീതാപൂർ പൊലീസ് ആനന്ദിനെതിരെ ഒന്നിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.