Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലി​േൻറത്​...

രാഹുലി​േൻറത്​ വിദേശരക്തമെന്ന പരാമർശം:  ബി​.എസ്​.പി നേതാവിനെതിരെ നടപടി

text_fields
bookmark_border
രാഹുലി​േൻറത്​ വിദേശരക്തമെന്ന പരാമർശം:  ബി​.എസ്​.പി നേതാവിനെതിരെ നടപടി
cancel

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​ത് വി​ദേ​ശ ര​ക്ത​മാ​യ​തി​നാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നു​ള്ള യോ​ഗ്യ​ത​യി​ല്ലെ​ന്ന്​ വിവാദ പ്രസ്​താവന നടത്തിയ  ബി​.എസ്​.പി നേതാവിനെതിരെ പാർട്ടി നടപടി. വിവാദപ്രസ്​താവന നടത്തിയ മുതിര്‍ന്ന ബി.എസ്.പി നേതാവ് ജയ് പ്രകാശ് സിങിനെ പാര്‍ട്ടി ദേശീയ കോ ഓർഡിനേറ്റര്‍ സ്ഥാനത്തുനിന്ന് നീക്കി. 
പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി മറ്റു പാര്‍ട്ടിയിലെ നേതാവിനെ വ്യക്തിഹത്യ നടത്തിയതിനാൽ സിങ്ങിനെ പാര്‍ട്ടിയിലെ സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കുകയാണെന്ന്​ പാർട്ടി അധ്യക്ഷ മായാവതി അറിയിച്ചു. ജയ് പ്രകാശ് സിങ്ങി​ന്‍റെ പ​രാ​മ​ർ​ശം പാ​ർ​ട്ടി ന​യ​ത്തി​ന് വി​രു​ദ്ധ​മെ​ന്നും പ്രഖ്യാപിത നയങ്ങള്‍ ലംഘിച്ചെന്നും പാർട്ടി അധ്യക്ഷ മാ​യാ​വ​തി വ്യക്തമാക്കി.  

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.എസ്.പി  ന​യ​പ​രി​പാ​ടി ച​ർ​ച്ച ചെ​യ്യാ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​യി​രു​ന്നു ജ​യ്പ്ര​കാ​ശി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം. രാഹുൽ ഗാന്ധിയുടെ  അ​മ്മ സോ​ണി​യാ ഗാ​ന്ധി വി​ദേ​ശി​യാ​ണ്. അ​തി​നാ​ൽ രാ​ഹു​ലി​ന് ഒ​രി​ക്ക​ലും പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നു​ള്ള യോ​ഗ്യ​ത​യി​ല്ല. രാഹുലിന് അച്ഛനെക്കാള്‍ കൂടുതല്‍ അമ്മയുടെ മുഖഛായയാണുള്ളതെന്നും ജയ് പ്രകാശ് സിങ് അഭിപ്രായപ്പെട്ടിരുന്നു.

ന​രേ​ന്ദ്ര മോ​ദി​ക്ക് ശ​ക്ത​യാ​യ എ​തി​രാ​ളി​യാ​കാ​ൻ മാ​യാ​വ​തി​ക്കാ​ണ് സാ​ധി​ക്കു​ക‍​യെ​ന്നും ജ​യ്പ്ര​കാ​ശ് സിം​ഗ് പ​റ​ഞ്ഞി​രു​ന്നു.
എ​തി​ർ പാ​ർ​ട്ടി​യു​ടെ നേ​തൃ​സ്ഥാ​ന​ത്തു​ള്ള രാ​ഹു​ലി​നെ​തി​രാ​യ ജ​യ്പ്ര​കാ​ശി​ന്‍റെ പ​രാ​മ​ർ​ശം ഏറെ വിവാദമായി. തുടർന്ന്​ മായാവതി വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ​ജയ്​പ്രകാശി​േൻറത്​ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണെന്നും പാർട്ടി വിരുദ്ധ നിലപാടെടുത്തതിനാൽ അദ്ദേഹത്തിനെതിരെ ന​ട​പ​ടി എ​ടു​ക്കു​ക​യാ​ണെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bspsonia gandhimayawatiForeign Origin
News Summary - Mayawati Removes Party Leader Raked Up Sonia Gandhi’s ‘Foreign Origin’- India news
Next Story