ബി.ജെ.പി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തെന്ന് മായാവതി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തെന്ന് ബി.എസ്.പി നേതാവ് മായാവതി കുറ്റപ്പെടുത്തി. ബി.ജെ.പി ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുന്ന സമയം വരും. മേയർ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചിരുന്നുവെങ്കിൽ ബി.എസ്.പി ജയിക്കുമായിരുന്നു. പ്രതികൂല സാഹചര്യത്തിലും ബി.എസ്.പിക്ക് വോട്ട് ചെയ്തവർക്ക് അവർ നന്ദി പറഞ്ഞു. ആകെയുള്ള 17 കോർപറേഷനുകളിലെയും മേയർ സ്ഥാനം ബി.ജെ.പി നേടിയിരുന്നു. 17 മേയർ പദവികളിലേക്കും ബി.എസ്.പി സ്ഥാനാർഥികൾ മത്സരിച്ചിരുന്നു.
ബി.എസ്.പി തോറ്റെന്ന ജനവിധി അംഗീകരിക്കാൻ മായാവതി മടിക്കുകയാണെന്ന് ബി.ജെ.പി വക്താവ് ഹരിശ്ചന്ദ്ര ശ്രീവാസ്തവ പറഞ്ഞു. അങ്ങേയറ്റത്തെ നിരാശയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.