അതിർത്തിതർക്കത്തിൽ ബി.ജെ.പിയെ പിന്തുണച്ചും കോൺഗ്രസിനെ വിമർശിച്ചും മായാവതി
text_fieldsന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തെ തുടർന്ന് ഉടലെടുത്ത രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പിയെ തുണച്ചും കോൺഗ്രസിനെ വിമർശിച്ചും ബി.എസ്.പി നേതാവ് മായാവതി.
ഇന്ത്യ-ചൈന അതിർത്തിതർക്കത്തിൽ ബി.എസ്.പി നിലപാട് ബി.ജെ.പിക്കൊപ്പമാണ്. രാജ്യതാൽപര്യത്തിനൊപ്പം നിൽക്കാതെ ബി.ജെ.പിയും കോൺഗ്രസും പരസ്പരം പഴിചാരുകയാണ് . ഇതിെൻറ ഗുണം ലഭിക്കുക ചൈനക്കാണെന്നും മായാവതി കൂട്ടിച്ചേർത്തു.
ബി.എസ്.പി എന്ന രാഷ്ട്രീയപാർട്ടി ഉദയം ചെയ്യാൻ കാരണം പിന്നാക്കജാതിക്കാർക്കും ഗോത്രവർഗക്കാർക്കും കോൺഗ്രസ് ഒന്നുംചെയ്യാത്തതിനാലാണ്. ബി.എസ്.പി കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും കളിപ്പാവയല്ലെന്നും മായാവതി അഭിപ്രായപ്പെട്ടു.
ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനോട് പല അവസരങ്ങളിലും മൃദു നിലപാട് സ്വീകരിച്ച മായാവതി
കേന്ദ്രസർക്കാരിെൻറ കശ്മീർ വിഭജനം ഉൾപ്പെടെയുളള തീരുമാനത്തെ അനുകൂലിച്ചിരുന്നു. പ്രിയങ്കഗാന്ധിയുടെ വരവോടെ യു.പിയിൽ കോൺഗ്രസിനുണ്ടായ ഉണർവ് തങ്ങളുടെ വോട്ട്ബാങ്കിനെ ചോർത്തുമെന്ന ആശങ്കമൂലമാണ് മായാവതിയുടെ നീക്കങ്ങളെന്നും നിഗമനങ്ങളുണ്ട്.
അതിർത്തി വിഷയത്തിൽ രാഹുൽഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. നേരത്തേ മഹാരാഷ്ട്രയിലെ റാലിക്കിടെ യു.പി.എ ഘടകകക്ഷി കൂടിയായ എൻ.സി.പി അധ്യക്ഷൻ ശരത് പവാർ ചൈന അതിർത്തി വിഷയത്തിൽ കോൺഗ്രസിെൻറ മുൻനിലപാടുകളെ ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.