ജാമിഅ, അലിഗഢ് സംഭവങ്ങൾ നിർഭാഗ്യകരം -മായാവതി
text_fieldsന്യൂഡൽഹി: ജാമിഅ മിലിയ ഇസ്ലാമിയ, അലിഗഢ് സർവകലാശാലകളിൽ നടന്ന സംഘർഷം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉന്നതതല ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ബി.എസ്.പി നേതാവ് മായാവതി.
‘ജാമിഅ മിലിയ ഇസ്ലാമിയയിലെയും അലിഗഢ് സർവകലാശാലയിലെയും അനിഷ്ട സംഭവങ്ങൾ നിർഭാഗ്യകരമാണ്. നിരപരാധികളായ നിരവധി വിദ്യാർഥികളെയും പൗരന്മാരെയും ഇത് ബാധിച്ചു. അവർക്കുള്ള ബി.എസ്.പിയുടെ ഐക്യദാർഢ്യം അറിയിക്കുന്നു’ -മായാവതി ട്വിറ്ററിൽ കുറിച്ചു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കിൽ ഈ തീ രാജ്യം മുഴവൻ പടരും. പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ. പ്രശ്നബാധിത പ്രദേശങ്ങളിൽ സമാധാനം പാലിക്കാൻ എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും തയാറാകണമെന്ന് അഭ്യർഥിക്കുന്നു’- അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.