ബി.ജെ.പി, കോൺഗ്രസ് ഭരണത്തിന് അന്ത്യംകുറിക്കണം –മായാവതി
text_fieldsതിരുവനന്തപുരം: കോൺഗ്രസും ബി.ജെ.പിയും മാറിമാറി ഭരിച്ചിട്ടും പാവപ്പെട്ട ജനങ്ങളുടെ ദുരിതം വർധിക്കുകയാണെന്നും ചെറുകക്ഷികൾ ഒന്നിച്ച് ഇതിന് അറുതിവരുത്തേണ്ട സമയം അ തിക്രമിെച്ചന്നും ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവത ി. തിരുവനന്തപുരത്ത് ബി.എസ്.പി പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
വിവിധ സംസ്ഥാനങ്ങളിൽ അധികാരത്തിൽ വരുന്ന ചെറുകക്ഷികെള ഇത്തവണത്തെ കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രകടനപത്രികയിൽ കപടവാഗ്ദാനങ്ങളാണ് ബി.ജെ.പിയും കോൺഗ്രസും മുന്നോട്ടുവെക്കുന്നത്. അധികാരത്തിൽ വന്നാൽ നല്ലൊരു ദിനം എന്ന മുദ്രാവാക്യം ആവർത്തിക്കുകയാണ് ബി.ജെ.പി. പാവപ്പെട്ടവർക്ക് 6000 രൂപ പ്രതിമാസവരുമാനമാണ് കോൺഗ്രസ് വാഗ്ദാനം. 6000 രൂപയല്ല, എല്ലാവർക്കും തൊഴിൽ ഉറപ്പുവരുത്തുകയാണ് ബി.എസ്.പി ചെയ്യുക. മുഴുവൻ വിഭാഗങ്ങൾക്കും സൗഖ്യവും ക്ഷേമവുമാണ് ബി.എസ്.പി മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം.
ബി.എസ്.പി നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാലേ േജ്യാതിറാവു ഫൂലെ, അംബേദ്കർ, രാമസ്വാമിനായ്ക്കർ, ശ്രീനാരായണഗുരു തുടങ്ങിയവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കൂ. കേന്ദ്രസർക്കാർ സി.ബി.െഎയെയും ആദായനികുതി വകുപ്പിനെയും ദുരുപയോഗം ചെയ്ത് വിമർശിക്കുന്ന പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണ്.
നരേന്ദ്ര മോദി അധികാരത്തിൽവന്നശേഷം ദലിതുകളെയും പിന്നാക്കക്കാരെയും മുസ്ലിംകളെയും പാേട അവഗണിക്കുകയായിരുന്നു. വികസനത്തിെൻറ പേരിൽ കുപ്രചാരണം നടത്തുകയാണ് കാവൽക്കാരൻ എന്ന് വിശേഷിപ്പിക്കുന്ന നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിെൻറ മുന്നോടിയായി ബി.ജെ.പിയുടെ ആസ്തിവർധിപ്പിക്കൽ നടപടികളാണ് മോദി സർക്കാർ ചെയ്തത്. തൊഴിലവസരം സർക്കാർമേഖലയിൽനിന്ന് സ്വകാര്യ മേഖലയിലേക്ക് മാറ്റിയാണ് മോദിസർക്കാർ സംവരണം അട്ടിമറിക്കുന്നത്. അതോടെ പിന്നാക്കവിഭാഗങ്ങൾ കൂടുതൽ പിന്നാക്കമായി. മുസ്ലിംകളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ട് ആർ.എസ്.എസുമായി ചേർന്ന് അട്ടിമറിക്കുകയായിരുന്നു മോദിസർക്കാർ. മതപരിവർത്തനം നടത്തിയ ദലിത് ക്രിസ്ത്യാനികൾക്ക് പട്ടികവിഭാഗങ്ങളുടെ ആനുകൂല്യം നൽകണമെന്ന ആവശ്യത്തോട് കേന്ദ്രസർക്കാർ പുറംതിരിഞ്ഞുനിൽക്കുകയാണെന്നും മായാവതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.