ഗസ്റ്റ് ഹൗസ് കേസ് മായാവതി പിൻവലിച്ചു; വിവരം പുറത്തുവിടുന്നത് എട്ടുമാസങ്ങൾക്ക് ശേഷം
text_fieldsലഖ്േനാ: സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിനെതിരായ 1995ൽ ലഖ്നോവിലെ കുപ്രസിദ്ധമായ ഗസ്റ്റ്ഹൗസ് കേസ് പിൻവലിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്.പി - ബി.എസ്.പി സഖ്യം ചേർന്നതോടെ മുലായത്തിന് എതിരായ കേസ് പിൻവലിക്കുകയായിരുന്നു.
ഫെബ്രുവരിയിൽ തന്നെ മായാവതി കേസ് പിൻവലിച്ചതായാണ് റിപ് പോർട്ട്. എന്നാൽ ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. ഗസ്റ്റ് ഹൗസ് സംഭവത്തിൽ മുലായം സിങ് യാദവിനെതിരായ കേസ് മാത്രമാണ് പിൻവലിച്ചിരിക്കുന്നത്. മറ്റ് വ്യക്തികൾക്കെതിരായ കേസ് നിലനിൽക്കും.
ഗസ്റ്റ് ഹൗസ് സംഭവം നടന്ന് 26 വർഷത്തിന് ശേഷമാണ് മായാവതി അഖിലേഷ് യാദവിെൻറ നേതൃത്വത്തിലുള്ള എസ്.പിയുമായി സഖ്യമുണ്ടാക്കിയത്. 2019 ജനുവരി 12 ന് സഖ്യം പ്രഖ്യാപിച്ച് മായാവതി നടത്തിയ വാർത്താസമ്മേളനത്തിൽ രാജ്യതാൽപര്യത്തിനായി ഗസ്റ്റ് ഹൗസ് സംഭവം മറക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.
26 വർഷങ്ങൾക്ക് മുമ്പ് 1993ലാണ് എസ്.പി നേതാവ് മുലായം സിങ് യാദവും ബി.എസ്.പി അധ്യക്ഷൻ കാൻഷി റാമും തമ്മിൽ സഖ്യത്തിലേർപ്പെട്ടത്. രണ്ട് വർഷം മാത്രമാണ് ഇൗ സഖ്യം നിലനിന്നത്. എസ്.പിയുടെ മുലായം സർക്കാറിന് പിന്തുണ പിൻവലിക്കാൻ ബി.എസ്.പി ആലോചിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് 1995 ജൂൺ രണ്ടിന് ലഖ്നോവിലെ ഗസ്റ്റ്ഹൗസിൽ തെൻറ എം.എൽ.എമാരുമായി മായാവതി സംസാരിച്ചിരിക്കെ ഒരു സംഘം എസ്.പി പ്രവർത്തകർ ഗസ്റ്റ്ഹൗസ് ആക്രമിക്കുകയായിരുന്നു. മായാവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത എസ്.പി പ്രവർത്തകർ ഗസ്റ്റ്ഹൗസിലെ മുറി അടിച്ചുതകർക്കുകയും ചെയ്തു. അന്ന് ബി.ജെ.പി എം.എൽ.എ ബി.ഡി ദ്വിവേദിയുടെ സഹായത്തോടെയാണ് മായാവതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. ഇതോടെയാണ് മുലായത്തിനുള്ള പിന്തുണ പിൻവലിക്കാൻ മായാവതി തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.