ബി.ജെ.പി ചീത്ത ദിനങ്ങള്‍ക്ക് തയാറെടുത്തോളൂയെന്ന് മായാവതി
text_fieldsനോട്ട് റദ്ദാക്കല്‍ 50 ദിവസത്തിലേറെ പിന്നിട്ടിട്ടും ഇതുവരെ എത്ര കള്ളപ്പണം പുറത്തുവന്നൂവെന്ന് വെളിപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായിട്ടില്ല
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കി ജനങ്ങളെ ദുരിതത്തിലാക്കിയതിന്‍െറ തിരിച്ചടി നേരിടാന്‍ ബി.ജെ.പിയോട് ഒരുങ്ങിയിരുന്നോളാന്‍ ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. ജനങ്ങളെ കാശില്ലാത്തവരാക്കിയതിലൂടെ ചീത്ത ദിനങ്ങളാണ് ബി.ജെ.പിക്ക് വരാന്‍ പോകുന്നത്.
നോട്ട് റദ്ദാക്കല്‍ 50 ദിവസത്തിലേറെ പിന്നിട്ടിട്ടും ഇതുവരെ എത്ര കള്ളപ്പണം പുറത്തുവന്നൂവെന്ന് വെളിപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായിട്ടില്ളെന്നും വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി തനിച്ചാണ് മത്സരിക്കുക. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്തു നിര്‍ത്താന്‍ ബി.എസ്.പിക്കുമാത്രമേ കഴിയൂ.
കോണ്‍ഗ്രസ് ഓക്സിജന്‍ സഹായത്തോടെ കഴിയുന്ന അവസ്ഥയിലാണ്. ബി.ജെ.പിയും സമാജ്വാദി പാര്‍ട്ടിയും അവിശുദ്ധ സഖ്യത്തിലാണെന്നും അവര്‍ ആരോപിച്ചു. മായാവതി മുഖ്യമന്ത്രിയായിരിക്കെ സഹോദരന്‍ ആനന്ദ് കുമാറിന്‍െറ ആസ്തി 174 മടങ്ങായി വര്‍ധിച്ചത് ചൂണ്ടിക്കാണിച്ചപ്പോള്‍, അത് തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ബി.ജെ.പിയുടെ വെറും ആരോപണം മാത്രമാണെന്നായിരുന്നു അവരുടെ മറുപടി.
ഇത്ര വലിയ ക്രമക്കേടുകള്‍ ഉന്നയിക്കാന്‍ ഇപ്പോഴാണോ സമയം കണ്ടതെന്നും രണ്ടരവര്‍ഷമായി ബി.ജെ.പി എവിടെയായിരുന്നുവെന്നും മായാവതി ചോദിച്ചു.
തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് തന്‍െറ കുടുംബാംഗങ്ങള്‍ നടത്തുന്ന ബിസിനസില്‍ ബി.ജെ.പി സര്‍ക്കാര്‍ കുറ്റം കണ്ടത്തെിയത്. ഇത് അവര്‍ക്കുതന്നെ തിരിച്ചടിയാവുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.