ചോക്ലേറ്റിൽ കലക്കി മയക്കുമരുന്ന് വിൽപ്പന തകൃതി; ഹൈദരാബാദിൽ എം.ബി.എ വിദ്യാർഥി അറസ്റ്റിൽ
text_fieldsതെലങ്കാന: ഹൈദരാബാദിൽ ചോക്ലേറ്റിൽ മിക്സ് ചെയ്ത് മയക്കുമരുന്ന് വിൽപ്പന നടത്തിയ എം.ബി.എ വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങൾ വഴിയാണ് 22 കാരനായ റിഷി സഞ്ജയ് മെഹ്ത മയക്കുമരുന്ന് വിൽപ്പന സജീവമാക്കിയത്. ഇടപാടുകാരെ കണ്ടെത്തിയ ശേഷം ഉബർ, റാപിഡോ എന്നിവ വഴി വിതരണം നടത്തും. യു.എസ് യൂനിവേഴ്സിറ്റിയിലാണ് റിഷി എം.ബി.എക്ക് പഠിക്കുന്നത്.
ഹൈദരാബാദിൽ ഫാർമ യൂനിറ്റ് ഉള്ള പ്രമുഖ ബിസിനസുകാരന്റെ മകനാണ് റിഷി. അസംസ്കൃത ചോക്ലേറ്റിൽ ഹാഷ് ഓയിൽ കലർത്തിയ ശേഷം ചോക്ലേറ്റ് ബാറുകൾ നിർമിക്കുകയാണ് റിഷിയുടെ പതിവെന്ന് പൊലീസ് പറഞ്ഞു.
18നും 22നും ഇടയിലുള്ളവരായിരുന്നു പ്രധാന ഇടപാടുകാർ. വാട്സ് ആപ്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് വഴി പ്രത്യേകം കോഡുണ്ടാക്കിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
നാലു കിലോഗ്രാം അസംസ്കൃത ചോക്ലേറ്റിൽ 40 ഗ്രാം ഹാഷ് ഓയിൽ കലർത്തി 60 ചോക്ലേറ്റ് ബാറുകളാണ് നിർമിക്കുക. ഇത് 5000 മുതൽ 10,000 രൂപക്ക് വരെ വിൽപ്പന നടത്തുമെന്നും പൊലീസ് അറിയിച്ചു. ചോക്ലേറ്റ് ബാറുകൾ കഴിച്ചാൽ ആറേഴു മണിക്കൂർ ലഹരിയിൽ മയങ്ങിക്കിടക്കും. വിദ്യാർഥിയുടെ ഇടപാടുകാരായിരുന്നുവരെ കണ്ടെത്തി ലഹരി മുക്തരാക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.